ഷവോമി 11ഐ ഹൈപ്പർ ചാർജ് വിപണിയിലേക്ക്

ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ ഷവോമി 11ഐ ഹൈപ്പർ ചാർജ് സ്മാർട്ട് ഫോണുകൾ വിപണിയിലേക്ക്. ഷവോമിയുടെ ഒഫീഷ്യൽ സൈറ്റ് വഴിയും ഫ്ലിപ്കാർട്ട് വഴിയുമാണ് ആദ്യവില്പനയെന്ന് കമ്പനി അറിയിച്ചു.

2022 ൽ ഇറക്കുന്ന ആദ്യ സ്മാർട്ട്ഫോൺ ആയതുകൊണ്ട് തന്നെ ഉപഭോക്താക്കൾക്ക് 1500 രൂപ കിഴിവും നൽകുന്നുണ്ട് . എസ്ബിഐ കാർഡുകൾക്ക് 2000 രൂപ കിഴിവും ലഭിക്കും. ഇന്ത്യയിൽ 26,999 രൂപയിൽ ആരംഭിക്കുന്ന സ്മാർട്ട്ഫോൺ 6 ജിബി റാമും128 ജിബി സ്റ്റോറേജും നൽകുന്നു. 8 ജിബി റാമും128 ജിബി സ്റ്റോറേജുമുള്ളതിന്റെ വില 28,999 രൂപയാണ്.

120 ഹേർട്സ് റീഫ്രഷ് റേറ്റ്,360 ഹേർട്സ് ടച്ച് സാംപ്ലിംഗ് നിരക്ക്,1200 nits പിക് തെളിച്ചം.4, 500,000:1 കോൺട്രാസ്റ്റ് റേഷ്യോ എന്നിവയിലുള്ള 6.67 ഇഞ്ച് AMOLED ഡിസ്പ്ലേ, ഡിസ്പ്ലേയുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കോർണിംഗ് ഗൊറില്ല ഗ്ലാസ്‌ 5 എന്നിവയുമുണ്ട്.

എൽപിഡിഡിആർ4എക്സ് റാമും യുഎഫ്എസ് 2.2 സ്റ്റോറേജുമുള്ള മീഡിയടെക്ഡൈമെൻസിറ്റി 920 Soc സ്മാർട്ട്ഫോൺ, 3 ജിബി വെർച്വൽ റാമും IP53 റേറ്റിംഗ് ഉള്ള ഗ്ലാസ്‌ ബാക്ക്, ഡ്യൂവൽ സ്പീക്കർ, ഡോൾബി


അറ്റ്മോസ് സജ്ജീകരണം.108 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാവൈഡ് ആംഗിൾ സെൻസർ,2 മെഗാപിക്സൽ മാക്രോ സെൻസർ,16 മെഗാപിക്സൽ സെൽഫി ഷൂട്ടർ 120 വാട്സ് ചാർജിംഗിനെ
പിന്തുണയ്ക്കുന്ന 4500 എംഎഎച്ച് ബാറ്ററി എന്നിവയും ഫീച്ചർ ചെയ്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *