ഭാവനയുടെ ‘കെ.ജി.എഫ്’ നെഞ്ചിലേറ്റി ആരാധകര്‍


ബജ്രംഗി 2 കണ്ടത് 17 ലക്ഷത്തിലധികം പേര്‍


ഭാവന അഭിനയിക്കുന്ന ബജ്രംഗി 2 വിന്‍റെ ടീസറിന് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകരണം. ഇതുവരെ 17 ലക്ഷത്തിലധികം പേര്‍ ആളുകള്‍ ടീസര്‍ കണ്ടു കഴിഞ്ഞു. കന്നട സൂപ്പര്‍ സ്റ്റാര്‍ ഡോ.ശിവരാജ് കുമാര്‍ ആണ് ചിത്രത്തിന്‍റെ നായകന്‍. ശിവരാജ് കുമാറിന്‍റെ ജന്മദിനത്തിലാണ് ടീസര്‍ റീലീസ് ചെയ്തത്. ഹര്‍ഷ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. ഹര്‍ഷ-ശിവരാജ് കൂട്ടുകൂട്ടില്‍ പിറക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.


2013 ല്‍ ബജരംഗി എന്ന പേരില്‍ ഇവരുടെ കൂട്ടികെട്ടില്‍ ഇറങ്ങിയ ചിത്രം വന്‍ വിജയം നേടിയിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ രണ്ടാംഭാഗം ആല്ല പുതിയ ചിത്രമെന്നും സംവിധായാകന്‍ വ്യക്തമാക്കുന്നു. ജയണ്ണ ഫിലിംസിന്‍റെ ബാനറില്‍ ജയണ്ണ,ഭോഗേന്ദ്ര എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഭാവനയുടെ കെ.ജി.എഫ് എന്നാണ് ബജ്രംഗി 2 വിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. കോവിഡ് പ്രതിസന്ധി കഴിയുമ്പോള്‍ ചിത്രം റീലീസ് ചെയ്യും.

ടീസര്‍ കാണാം

Leave a Reply

Your email address will not be published. Required fields are marked *