മറഡോണയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഫുട്ബോള്‍‌ ലോകം

ഫുട്ബോള്‍ ദൈവം മറഡോണയ്ക്ക് ആദാരാഞ്ജലിഖല്‍ അര്‍പ്പിച്ച് ഫുട്ബോള്‍ലോകം. ‘ ഒരിക്കല്‍ ആകാശത്ത് നമ്മള്‍ രണ്ടും ഫുട്ബോള്‍ തട്ടും’ എന്നാണ് ഫുട്ബോള്‍ മറഡോണയുടെ മരണത്തെകുറിച്ച് ഇതിഹാസം പെലെ പറഞ്ഞത്. ഈ ഒരു ഒറ്റവാചകം മാത്രമാണ് മറഡോണയുടെ വിയോഗത്തെകുറിച്ച് റോയ്ട്ടേഴ്സിനോട് അദ്ദേഹം പ്രതികരിച്ചത്.


മറഡോണയ്ക്ക് സൂപ്പര്‍താരം ക്രിസ്ത്യോനോ റോണാള്‍ഡോ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഇങ്ങനെ ട്വീറ്റ് ചെയ്തു. ‘ എനിക്ക് നല്ലൊരുസുഹൃത്തിനേയും ലോകത്തിന് ഫുട്ബോള്‍ ഇതിഹാസത്തേയും നഷ്ടമായി


തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ മെസിയും മറഡോണയ്ക്ക് ആദരാഞ്ജലി അർപ്പിച്ചിരുന്നു. ട്വിറ്റർ ഹാൻഡിലിലൂടെ ഒന്നിലധികം ട്വീറ്റുകൾ ചെയ്ത താരം ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.മരണത്തിൻ്റെ പശ്ചാത്തലത്തിൽ അർജൻ്റീനയിൽ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *