പോരാട്ടവീര്യത്തിന് മുന്നില്‍ മുട്ടുമടക്കാത്തവരില്ല; കിംഗ് കോഹ്ലിക്ക് 33ാം ജന്മദിനം

ഏത് പ്രതിസന്ധി ഘട്ടത്തിലും ആടിയുലയാത്ത നായകന്‍. സമ്മര്‍ദ്ദങ്ങളെ ധീരമായി നേരിട്ട് വിജയം കൈപ്പിടിയിലാക്കുന്നവന്‍. വിരാട് കോഹ്ലിയ്ക്ക് ക്രിക്കറ്റ് ലോകം നല്‍കുന്ന വിശേഷണങ്ങള്‍ നിരവധിയാണ്. സച്ചിന്‍ എന്ന വാക്കിന് ഇന്ത്യക്കാരുടെ വികാരം എന്ന അര്‍ത്ഥം കൂടിയുണ്ടെങ്കില്‍ വിരാട് കോഹ്ലിയെന്നത് പ്രതീക്ഷയുടെ ആള്‍രൂപമാണ്. പരാജയപ്പെട്ടെന്ന് കരുതിയ മത്സരങ്ങള്‍ അസാമാന്യമായ പ്രകടനത്തിലൂടെ പിടിച്ചെടുക്കുന്ന പോരാട്ട വീര്യം.


2006ല്‍ ഇന്ത്യന്‍ ടീമിന്റെ അണ്ടര്‍ 19 ടീമിലേക്ക് ഡല്‍ഹിയില്‍ നിന്നുള്ള ചെറുപ്പക്കാരന്‍ തെരെഞ്ഞെടുക്കപ്പെട്ടു . ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഏകദിന-ടെസ്റ്റ് പരമ്പരകളില്‍ അവിശ്വസനീയമായ പ്രകടനമാണ് ആ പ്രതിഭ പുറത്തെടുത്തത്. മൂന്ന് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും ടെസ്റ്റിലും 105,49 എന്നിങ്ങനെയായിരുന്നു. ഇതോടെ അണ്ടര്‍ 19 ടീമില്‍ കോഹ്ലി എന്ന പയ്യന്‍ തന്‍റെ സ്ഥാനം ഉറപ്പിച്ചു.


അതേ വര്‍ഷം നടന്ന പാകിസ്ഥാന്‍ പര്യടത്തിലും കോഹ്ലി മികച്ച പ്രകടമാണ് കാഴ്ചവച്ചത്. അതോടെ കോഹ്ലിക്ക് ടി ട്വന്‍റി അഭ്യന്തരടീമിലേക്കുള്ള വാതായനം തുറക്കപ്പെട്ടു. ആഭ്യന്തര ടി20 ചാമ്പ്യന്‍ഷിപ്പിലും ശ്രീലങ്ക-ബംഗ്ലാദേശ് ത്രിരാഷ്ട്ര ടൂര്‍ണമെന്റിലുമെല്ലാം കോഹ്ലി തന്‍റെ പ്രതിഭ തെളിയിച്ചു.2008ല്‍ അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.


മലേഷ്യയില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യ കിരീടം സ്വന്തമാക്കിയതോടെ കോഹ്ലി എന്ന ക്രിക്കറ്ററിനെ ലോകം ശ്രദ്ധിച്ചുതുടങ്ങി. ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ എല്ലാമെല്ലാമായ വീരപുത്രന് ആരാധകര്‍ നല്‍കിയ വിളിപ്പേര് ‘കിംഗ് കോഹ്ലി’ എന്നാണ്.
സച്ചിനു മാത്രം സാധ്യമാണെന്ന് കരുതിയ പല റെക്കോഡുകളും കോഹ്ലി തന്‍റെ പേരില്‍ കുറിച്ചു. ഏകദിനത്തിലും ടെസ്റ്റിലും ടി20യിലും ഒരുപോലെ സ്ഥിരത പുലര്‍ത്തുന്ന ബാറ്റ്‌സ്മാന്‍ എന്ന പട്ടവും അദ്ദേഹം സ്വന്തമാക്കി.മൈതാനത്തും വീറും വാശിയും പുലര്‍ത്തുന്ന ഒരാള്‍ കൂടിയാണ് അദ്ദേഹം .തികഞ്ഞ ആത്മവിശ്വാസവും കായിക ക്ഷമതയും കൈമുതലായുള്ള കോഹ്ലിക്ക് മുന്നില്‍ ക്രിക്കറ്റിലെ മഹാരഥന്‍മാര്‍ പലരും കുറിച്ച ചരിത്രങ്ങള്‍ ഓരോന്ന് ഓരോന്നായി വഴിമാറിക്കൊണ്ടിരിക്കുകയാണ്.

ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും 50+ ശരാശരിയുള്ള ബാറ്റ്‌സ്മാനാണ് കോഹ്ലി. 254 ഏകദിന മത്സരങ്ങളില്‍ നിന്ന് 59.07 റണ്‍സ് ശരാശരിയില്‍ 13,061 റണ്‍സാണ് കോഹ്ലിയുടെ സമ്പാദ്യം. 96 ടെസ്റ്റുകളില്‍ നിന്ന് 51.09 റണ്‍സ് ശരാശരിയില്‍ 7765 റണ്‍സും 92 ട്വന്റി20 മത്സരങ്ങളില്‍ നിന്ന് 52.02 റണ്‍സ് ശരാശരിയില്‍ 2338 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. 207 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 6283 റണ്‍സാണ് കോഹ്ലി വാരിക്കൂട്ടിയത്.
ഇന്ത്യയുടെ പ്രീയപ്പെട്ട ക്രിക്കറ്റ് ക്യാപ്റ്റന് ഇന്ന് 33ാം ജന്മദിന ം

Leave a Reply

Your email address will not be published. Required fields are marked *