വിജയ് ചിത്രം ‘മാസ്റ്റർ’ ന്‍റെ ടീസർ 14 ന്

വിജയ് ചിത്രം മാസ്റ്ററിന്റെ ആദ്യ ടീസർ പതിനാലിന് റിലീസാകുമെന്ന് സംവിധായകൻ ലോകേഷ് കനകരാജ് ട്വിറ്ററിലൂടെ അറിയിച്ചു. വിജയും വിജയ് സേതുപതിയും ഒന്നിയ്ക്കുന്ന മാസ്റ്റര്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.


ചിത്രത്തിന്‍റെ പോസ്റ്റര്‍ അല്ലാതെ മറ്റ് വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്ത് വിട്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കാത്തിരിപ്പിന് വരാമമിട്ട് ചിത്രത്തിന്റെ ടീസർ നവംബർ പതിനാലിന് റിലീസാകുമെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ .

Leave a Reply

Your email address will not be published. Required fields are marked *