വിശപ്പ്


വിശപ്പിന്‍ മഹത്വമൊന്നറിഞ്ഞാല്‍
നിന്ദിക്കുകയില്ലൊരിക്കലും
മീയന്നജത്തെ,
തൂത്തെറിയുന്നതോരോ വറ്റിലുമദ്ധ്വാനത്തിന്‍
മേന്മയറിവതില്ലാരുമേ,
ഭുജിക്കാനാവുമെന്നോര്‍ത്തു-
യാചനക്കായ് കൈനീട്ടുന്നവരില്‍
നിറയുമൊരു നേത്രബാഷ്പം,
എരിയുന്ന വയറിനു ശമനമേകാന്‍ കൈ
കുമ്പിള്‍ വിടര്‍ത്തി നില്‍പ്പൂ,
ചുടുതാപത്തിന്‍ കീഴില്‍
നഗ്നപാതങ്ങളായൊരു-
നേരത്തന്നത്തിനായ്.

ചിഞ്ചു രാജേഷ്

Leave a Reply

Your email address will not be published. Required fields are marked *