നോവ്
ചിഞ്ചു രാജേഷ്.
നീരോറ്റുമവൾ നയന- ങ്ങളിൽ,
നനഞ്ഞിടുംമിരു കൺപീലി.
അലകളിലൊരു ചുഴിയിൽ, പെട്ടുലയണ വഞ്ചി പോൽ,
അവൾ മനം അലകളെ-
തൊട്ടുരുമി,
ആഴങ്ങളിൽ പോയ് പതി-
ഞ്ഞ പോൽ.
ആണ്ടുകളാൽ കാത്തിരിപ്പൂ
ഒരു മോക്ഷ പ്രഭാല്ല്യത്തി-
നായിന്നും.
ഉടലുറുകുമൊരു മനവേദ-
നയെ പേറി,
തെല്ലടങ്ങാതൊരു സ്നേഹ-
ത്തിൻ പേരിൽ നിമിഷമതു,
ഉരുകുമവൾ മനം.
മൂഢയായ് ജീവിപ്പൂ ഭൂമി –
യിൽ,
മൂഢയാക്കി പലരും മാറ്റിയ-
പ്പോൾ.
ഇനിയുമൊരറുതിയില്ലാ-യെന്ന വാക്കുകൾ,
തീപ്പൊരി സമമവളെ പ്രാപി-
ക്കയാൽ എന്നെന്നും.
ഉയർത്തെണീപ്പു സമയമാ-
യ് എന്ന തോന്നലിൽ,
ഒരു ചാറ്റൽ മഴയെ കാത്തു
കരഞ്ഞീടും വേഴാമ്പൽ പോൽ.