“അവകാശികൾ” പോസ്റ്റർ റിലീസ്


റിയൽ വ്യു ക്രിയേഷൻസിൻ്റെ ബാനറിൽ എൻ.അരുൺ രചനയും സംവിധാനവും നിർവഹിച്ച “അവകാശികൾ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം, മലയാളത്തിൻ്റെ മഹാരഥനായ സാംസ്കാരിക നായകൻ തോപ്പിൽ ഭാസിയുടെ സഹധർമ്മിണി അമ്മിണിയമ്മ നിർവഹിച്ചു.


കോവിഡ് മാനദണ്ഡങ്ങൾപാലിച്ച് തോപ്പിൽ ഭവനത്തിൽ വച്ച് നടന്ന ചടങ്ങിൽ അണിയറ പ്രവർത്തകരും തോപ്പിൽ ഭാസിയുടെ കുടുംബാംഗങ്ങളും പങ്കെടുത്തു .ആസാമിലും കേരളത്തിലുമായി ചിത്രീകരിച്ച “അവകാശികൾ”
ഇന്ത്യൻ സാമൂഹിക ജീവിതത്തിൽ ഉയരുന്ന സങ്കീർണ്ണതകളും കേരളിയ ഗ്രാമീണ ജീവിതങ്ങളും ദൃശ്യവൽക്കരിക്കുന്നു.
ഇർഷാദ് അലി , റ്റി.ജി.രവി , ജയരാജ് വാര്യർ , അനൂപ് ചന്ദ്രൻ, പാഷാണം ഷാജി , എം എ നിഷാദ്, സോഹൻ സിനു ലാൽ , ബേസിൽ പാമ, അഞ്ജു അരവിന്ദ് , കുക്കു പരമേശ്വരൻ, ബിന്ദു അനീഷ്, ജോയ് ജോൺ എന്നിവർക്കൊപ്പം നിരവധി ആസാമി കലാകാരൻമാരും അഭിനയിക്കുന്നു.


ക്യാമറ-വിനു പട്ടാട്ട് ആയില്യൻ കരുണാകരൻ, എഡിറ്റിംഗ്-അഖിൽ എ ആർ,ഗാനരചന-മുരുകൻ കാട്ടാക്കട,പർവതി ചന്ദ്രൻ, സംഗീതം-മിനീഷ് തമ്പാൻ.”അവകാശികൾ” ആഗസ്റ്റ് മാസം പ്രദർശനത്തിനെത്തും., വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *