മലയാള ഭക്തിഗാന ചരിത്രത്തിന്റെ ഭാഗമാകാൻ “ആളൊഴിഞ്ഞ സന്നിധാനം”

മലയാള ഭക്തിഗാന ചരിത്രത്തിൽ ആദ്യമായി കണ്ഠനാളം കൊണ്ട്‌ ( വായകൊണ്ട് ) പശ്ചാത്തല സംഗീതം നിർവഹിച്ച ഒരു ഭക്തിഗാനം റിലീസിന് ഒരുങ്ങുകയാണ്. “ആളൊഴിഞ്ഞ സന്നിധാനം ” എന്ന അയ്യപ്പ ഭക്തിഗാന ആൽബം ജനുവരി പത്തിന് രാവിലെ പത്തുമണിക്ക് പ്രശസ്ത പിന്നണി ഗായകൻ സന്നിധാനന്ദൻ, നടന്മാരും മിമിക്രി ആർടിസ്റ്റുകളുമായ കുട്ടി അഖിൽ,ശശാങ്കൻ മയ്യനാട്, സീരിയൽ താരങ്ങളായ സേതുസാഗർ,അരുൺ മോഹൻ,തിരക്കഥാകൃത്ത് സുനീഷ് വാരനാട് എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയും, അളിയൻസ് ക്രീയേഷൻസിന്റെ യൂ ട്യൂബ് ചാനലിലൂടെയും റിലീസ് ചെയ്യും

കണ്ണനുണ്ണി കലാഭവൻ രചനയും വായകൊണ്ട് പശ്ചാത്തല സംഗീതവും, സംവിധാനവും ഒരുക്കിയിരിക്കുന്ന ഭക്തിഗാനത്തിന്റെ ആലാപനം വിനീത് എരമല്ലൂർ. കലാഭവൻ മണിയുടെ ശബ്ദത്തിനോട് സാമ്യമുള്ള ശബ്ദത്തിൽ അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം ഒരു അയ്യപ്പ ഭക്തിഗാനം പുറത്തിറങ്ങുന്നു എന്നതാണ് ആളൊഴിഞ്ഞ സന്നിധാനം എന്ന ആൽബത്തിന്റെ മറ്റൊരു പ്രത്യേകത.അനിൽ രമേശ് ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കൃഷ്ണദാസ് വി എച്ച് ആണ് സംവിധാന സഹായി.

അളിയൻസ് ക്രീയേഷൻസിന്റെ ബാനറിൽ അനു കണ്ണനുണ്ണിയാണ് ആൽബം നിർമ്മിച്ചിരിക്കുന്നത്.മാസ്റ്റർ അപ്പുണ്ണി, മാസ്റ്റർ അമ്പാടി,കണ്ണനുണ്ണി കലാഭവൻ, വിനീത് എരമല്ലൂർ എന്നിവരാണ് ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്.റെക്കോഡിങ് നിർവഹിച്ചത് ബിജു ഗോൾഡൻ ബീറ്റ്സ്. കോവിഡിന് ശേഷമുള്ള ആളൊഴിഞ്ഞ സന്നിധാന കാഴ്ചകൾ വരികളിൽ നിറയുന്ന ഭക്തിസാന്ദ്രമായ ഗാനത്തിന്റെ വീഡിയോയും സസ്പെൻസുകൾ നിറഞ്ഞതാണ്.

Leave a Reply

Your email address will not be published. Required fields are marked *