തകര്‍ത്തുവാരി റോക്കിഭായ്; ട്വിറ്ററില്‍ ട്രെന്‍റിംഗ് നമ്പര്‍ 1

റിലീസായി നിമിഷങ്ങള്‍കം കെ‌ജി‌എഫ് ചാപ്റ്റർ 2 ന്റെ ടീസർ ട്വിറ്ററിൽ ട്രെന്‍റിംഗില്‍ ഒന്നാമതെത്തി.ഇന്നലെയായിരുന്നു ആരാധകർ ആകാംഷയോടെ കാത്തിരുന്ന കെ‌ജി‌എഫ് ചാപ്റ്റർ 2 ന്റെ ടീസർ റിലീസ് ആയത്. ഒൻപത് മണിക്കൂർ കൊണ്ട് ഒന്നരക്കോടിയിലധികം കാഴ്ചക്കാർ ആണ് സിനിമയുടെ ടീസർ സമൂഹ മാധ്യമങ്ങളിൽ കണ്ടത്. ഇരുപത് ലക്ഷത്തിലധിം ലൈക്സ്.

ഒരു ലക്ഷത്തിനു മുകളിൽ കമന്റ്സ്. സമൂഹമാധ്യമങ്ങളിൽ റോക്കിഭായ് തകർത്തുവാരുകയാണ്. ആരാധകർ ഏറെ കാത്തിരുന്ന കെജിഎഫ് 2 ടീസർ പ്രതീക്ഷ കാത്തു എന്നാണ് ഉയരുന്ന അഭിപ്രായം.

“ടൊബേർ ഹോംബേൽ യൂട്യൂബ് ചാനലിൽ 9.29PM ന് റിലീസ് ചെയ്യുന്നു എല്ലായ്പ്പോഴും എന്നപോലെ നിങ്ങളുടെ സ്നേഹവും പിന്തുണയും ;ഞങ്ങൾ ആഗ്രഹിക്കുന്നു .” കെ‌ജി‌എഫ് 2 ടീസർ റിലീസ് ചെയ്യുന്നതിന് മുന്നോടിയായി നടൻ യാഷ് ട്വിറ്ററിൽ കുറിച്ചു

ടീസർ ലീക്ക് ആയതോടെയാണ് പറഞ്ഞതിലും നേരത്തെ ചിത്രത്തിന്റെ ടീസർ ഔദ്യോഗികമായി പുറത്തിറക്കിയത്. നായകനായ യാഷും വില്ലനായ സഞ്ജയ് ദത്തും ടീസറിൽ എത്തുന്നുണ്ട്. പ്രശാന്ത് നീലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിന്റെ രണ്ടാം ഭാഗം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്‌ഷൻസാണ്.1951 മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് കെജിഎഫ് രണ്ടാം ഭാഗത്തിൽ പറയുന്നത്. 2018 ഡിസംബര്‍ 21-നാണ് ചിത്രത്തിന്‍റെ ആദ്യഭാഗം പുറത്തിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *