സ്വപ്ന സാക്ഷാത്കരത്തിന് മൂന്ന് വർഷത്തെ കാത്തിരിപ്പ്!

ബാഹുബലി ഫെയിം വിജയേന്ദ്ര പ്രസാദിന്റെ തിരക്കഥയിൽ വിജീഷ് മണി സംവിധായകൻ

എ എസ് ദിനേശ്

ബാഹുബലി, ബജ്റംഗി ഭായിജാൻ, മണികർണിക, ഈച്ച, മഗധീര, ആർആർആർ എന്നി സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ഏറേ ശ്രദ്ധേയനായ വി. വിജയേന്ദ്രപ്രസാദ് RRR ന് ശേഷം തിരക്കഥയെഴുതുന്ന പുതിയ സിനിമ സംവിധാനം ചെയ്യാനുള്ള മഹാഭാഗ്യം മലയാളിയായ വിജീഷ് മണിക്ക് ലഭിച്ചിരിക്കുന്നു.


ഈ വർഷത്തെ ഓസ്ക്കാർ അവാർഡിന് ഷോർട്ട് ലിസ്റ്റിലെത്തിയ മൂന്നു ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നായ ഐ എം വിജയൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച” മ് മ് മ് ” (സൗണ്ട് ഓഫ് പെയിൻ) എന്ന ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ് വിജീഷ് മണി.കഴിഞ്ഞ മൂന്നു വർഷമായി വിജീഷ് മണി തന്റെ ഈ സ്വപ്ന ചിത്രത്തിന്റെ പിന്നിലായിരുന്നു.
പുരാതന അയോധനകലകൾക്ക് പ്രാധാന്യം ആറാം നൂറ്റാണ്ടിന്റെ വീര സാഹസിക കഥ പറയുന്ന ഈ ചിത്രം ഇന്ത്യൻ ഭാഷകളിലും, ചൈനീസ് ഭാഷയിലുമായി നിർമ്മിക്കും.


“കോവിഡ് പ്രോട്ടോകോൾ അനുസരിച്ച്ഷൂ ട്ടിംഗ് തുടങ്ങാനുള്ള അനുമതി സർക്കാർ അനുവദിച്ച സാഹചര്യത്തിൽ ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ കേരളത്തിൽ തന്നെ തുടങ്ങാനാണ് തീരുമാനം”സംവിധായകൻ വിജീഷ് മണി പറഞ്ഞു.ബാഹുബലി ഷൂട്ട് ചെയ്ത അവരുടെ പ്രിയ ലോക്കേഷൻസായ ചാലക്കുടി, കണ്ണൂർ കണ്ണവം ഫോറസ്റ്റ് എന്നിവിടങ്ങളിലാണ് ഈ ചിത്രത്തിന്റെയും ആരംഭം.


ചൈനയുമായി കൂടുതൽ ബന്ധമുള്ള പ്രമേയമായതിനാൽ ഇന്ത്യൻ താരങ്ങൾക്കൊപ്പം ചൈനീസ് താരങ്ങൾക്കും ഈ ചിത്രത്തിൽ ഏറേ പ്രാധാന്യമുണ്ട്.നീണ്ട മൂന്നു വർഷത്തെ കാത്തിരിപ്പിനു ശേഷം വിജീഷ് മണിക്ക് രാജമൗലി യുടെ പിതാവ് വിജയേന്ദ്ര പ്രസാദിൽ നിന്നും ലഭിച്ച വരം കേരളത്തിൽ തന്നെ ആദ്യം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് സംവിധായകൻവിജീഷ് മണി.


Leave a Reply

Your email address will not be published. Required fields are marked *