ബക്കിങ്ങാം കൊട്ടാരത്തിലെ വെളുത്തുള്ളിനിരോധനത്തിന് പിന്നിലെ രഹസ്യം?

രാജകൊട്ടാരത്തിലെ ചിലനിയമങ്ങള്‍ വിചിത്രവും രസകരവുംമാണ്. അത്തരത്തിലൊന്നാണ് ബക്കിങ്ങാം കൊട്ടാരത്തിലെ വെളുത്തുള്ളി നിരോധനം.സ്കോട്ടിഷ് ഡെയ്‍ലി എക്സ്പ്രസ് പറയുന്നതനുസരിച്ച് ബക്കിങ്ങാം കൊട്ടാരത്തിൽ ഉള്ളികളുപയോ​ഗിക്കുന്നത് നിരോധിച്ചിരിക്കുന്നു. അവിടെയുണ്ടാക്കുന്ന ഭക്ഷണങ്ങളിൽ വെളുത്തുള്ളി ഉപയോ​ഗിക്കാനും പാടില്ല. അതായാത് കൊട്ടാരത്തിൽ ആർക്കും തന്നെ വെളുത്തുള്ളി ഉപയോ​ഗിച്ചിരിക്കുന്ന ഭക്ഷണം കഴിക്കാൻ കഴിയില്ല എന്ന് സാരം. വായനാറ്റം ഒഴിവാക്കാനായിട്ടാണ് കൊട്ടാരത്തിൽ വെളുത്തുള്ളി നിരോധിച്ചിരിക്കുന്നത് എന്നാണ് പറയുന്നത്.

ഡച്ചസ് ഓഫ് കോൺവാൾ കാമില പാർക്കർ ബൗൾസ്, മാസ്റ്റർ ഷെഫ് ഓസ്‌ട്രേലിയ എന്നിവരെത്തിയപ്പോഴാണ് ഇത് വീണ്ടും സോഷ്യല്‍മീഡിയയില്‍ ചർച്ചയാവുന്നത്. ഭക്ഷണത്തിൽ എന്തൊക്കെ നിയന്ത്രണങ്ങളാണ് കൊട്ടാരത്തിലുള്ളത് എന്ന് ചോദിച്ചപ്പോൾ ബൗൾസിന്റെ മറുപടി ഇങ്ങനെയായിരുന്നു, ‘എനിക്കത് പറയുന്നത് ഇഷ്ടമല്ല. എന്നാലും പറയുന്നു. വെളുത്തുള്ളിക്ക് നിരോധനമാണ്. വെളുത്തുള്ളി അവിടെ ഉപയോ​ഗിക്കാനേ പാടില്ല.

ഏകദേശം 15 വർഷത്തോളം ബക്കിംഗ്ഹാം കൊട്ടാരത്തിൽ റോയൽ ഷെഫായി സേവനമനുഷ്ഠിച്ച ഡാരൻ മക്ഗ്രാഡിയും ഇത് സ്ഥിരീകരിച്ചു.”രാജ്ഞിയുടെ മെനുവിൽ ഒരിക്കലും വെളുത്തുള്ളി ഉണ്ടാകില്ല.”ഡ്രസ് കോഡ് പാലിക്കുക, രാജ്ഞി ഇരിക്കുമ്പോൾ നിൽക്കരുത്, രാജ്ഞി സംസാരിക്കുമ്പോൾ സംസാരിക്കരുത്, രാജ്ഞി ഭക്ഷണം കഴിച്ച് നിർത്തിയാൽ നിങ്ങളും നിർത്തിക്കോണം, സെൽഫിയോ ഓട്ടോ​ഗ്രാഫോ അരുത്, കിട്ടുന്ന സമ്മാനങ്ങളെല്ലാം സന്തോഷത്തോടെ സ്വീകരിക്കണം, രാഷ്ട്രീയം അനുവദിക്കില്ല, രാജകൊട്ടാരത്തിലാണ് എങ്കിൽ ടിയാര ധരിക്കണമെങ്കിൽ വിവാഹം കഴിഞ്ഞിരിക്കണം, വിഷാബാധ ഏൽക്കാതിരിക്കാനുള്ള മുൻകരുതൽ എന്നോണം ഷെൽഫിഷ് കഴിക്കരുത് തുടങ്ങി അനേകം നിയമങ്ങൾ രാജകൊട്ടാരത്തിൽ വേറെയും നിലവിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *