ബിജുമേനോന്‍ പാര്‍വതി ചിത്രം ആര്‍ക്കറിയാമിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ബിജു മേനോന്‍, പാര്‍വ്വതി തിരുവോത്ത്, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘ആര്‍ക്കറിയാം’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. ബിജു മേനോന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ചിത്രത്തില്‍ ഒരു 72കാരനായാകും ബിജു മേനോന്‍ എത്തുക. താരത്തിന്റെ ഈ പുതിയ മേക്കോവര്‍ ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമായിരിക്കുകയാണ്. പ്രശസ്ത ഡിസൈനിങ് ഏജന്‍സിയായ ഓള്‍ഡ് മങ്ക്‌സാണ് ചിത്രത്തിനായി പോസ്റ്ററുകള്‍ ഒരുക്കുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നു. കമല്‍ഹാസന്റെയും ഫഹദ് ഫാസിലിന്റെയും ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ടീസര്‍ പുറത്തുവിട്ടത്. പാര്‍വ്വതിയും ഷറഫുദ്ദീനും തമ്മിലുള്ള സംഭാഷണ രംഗമാണ് ടീസറില്‍ ഉള്ളത്. പ്രമുഖ ഛായാഗ്രഹകന്‍ സാനു ജോണ്‍ വര്‍ഗീസ് സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ആര്‍ക്കറിയാം. സൈജു കുറുപ്പ്, ആര്യ സലീം എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഫെബ്രുവരി 26ന് തിയേറ്ററുകളിലൂടെ പുറത്തിറങ്ങും.

ആഷിഖ് അബുവിന്റെ ഓപിഎം ഡ്രീം മില്ലും സന്തോഷ് കുരുവിളയുടെ മൂണ്‍ഷോട്ട് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജി ശ്രീനിവാസ റെഡ്ഡിയാണ് ചിത്രത്തിന്റെ ക്യാമറ. മഹേഷ് നാരായണനാണ് എഡിറ്റിംഗ്. യാക്‌സണ്‍ പെരേര, നേഹാ നായര്‍ എന്നിവരാണ് സംഗീതം. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ സംവിധാനം ചെയ്ത രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. ജ്യോതിഷ് ശങ്കറാണ് കലാസംവിധാനം, രഞ്ജിത് അമ്പാടിയാണ് മേക്ക് അപ്പ്.

Leave a Reply

Your email address will not be published. Required fields are marked *