കോവിഡ് പ്രതിരോധ കുത്തിവെയ്പ്പിനായി
എങ്ങനെ രജിസ്റ്റര്‍ ചെയ്യാം

കോവിഡ് പ്രതിരോധ കുത്തിവെയ്പ്പിനായി www.cowin.gov.in എന്ന ലിങ്ക് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. സൈറ്റില്‍ കയറിയ ശേഷം രജിസ്റ്റര്‍/ സൈന്‍ ഇന്‍ ഓപ്പ്ഷന്‍ ക്ലിക് ചെയ്യണം. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തണം. ലഭിക്കുന്ന ഒ.റ്റി.പി. നമ്പര്‍ രേഖപ്പെടുത്തി വേരിഫൈ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് വരുന്ന പേജില്‍ തിരിച്ചറിയില്‍ കാര്‍ഡിലെ വിവരങ്ങള്‍ നല്‍കണം. ലിംഗം, ജനിച്ച വര്‍ഷം എന്നിവയും രേഖപ്പെടുത്തണം. ആഡ് മോര്‍ ഓപ്പ്ഷന്‍ നല്‍കി ഒരു മൊബൈല്‍ നമ്പറില്‍ നിന്നും നാലുപേര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

വാക്‌സിനേഷന്‍ ഷെഡ്യൂള്‍ ചെയ്യുന്നതിനായി പേരിന് നേരെയുള്ള ഷെഡ്യൂള്‍ ഓപ്ഷനില്‍ ക്ലിക് ചെയ്ത് താമസ സ്ഥലത്തെ പിന്‍കോഡ് നല്‍കുകയോ ജില്ല തെരഞ്ഞെടുക്കുകയോ ചെയ്യുമ്പോള്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ വിവരം ലഭിക്കും. തുടര്‍ന്ന് തീയതിയും സമയവും നല്‍കണം. ഈ അപ്പോയിന്‍മെന്റ് സ്ലിപ് പ്രിന്റ് എടുത്തതോ, മൊബൈലില്‍ വന്ന മെസേജുമായോ വേണം വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്താന്‍.

Leave a Reply

Your email address will not be published. Required fields are marked *