ബേക്കറി ബിസ്കറ്റുകൊണ്ട് തെയ്യം വരച്ച് ഡാവിഞ്ചി സുരേഷ്

ഡാവിഞ്ചി സുരേഷ് എന്ന അപരനാമമുള്ള സുരേഷ് പികെ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു തെയ്യം വരച്ചു. വടക്കൻ മലബാറിൻറെ ആചാരാനുഷ്ടാന കലയായ തെയ്യത്തിൻറെ മുഖരൂപം ബേക്കറി ബിസ്കറ്റ് ഉൽപ്പന്നങ്ങളിൽ ഇരുപത്തിനാല് അടി വലുപ്പത്തിലാണ് ഡാവിഞ്ചി സുരേഷ് തയ്യാറാക്കിയത്.ചിത്രത്തോടൊപ്പമുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറലാണ്.

ബേക്കറി ബിസ്ക്കറ്റുകൾ കൊണ്ടാണ് ഡാവിഞ്ചി സുരേഷ് തെയ്യത്തിൻറെ മുഖരൂപം തയ്യാറാക്കിയത്. കണ്ണൂരിലെ നഗരത്തിലെ ബേക് സ്റ്റോറി ലൈവ് ബേക്കറിയിലെ ഷെഫ് റഷീദ് മുഹമ്മദിൻറെ നിർദ്ദേശപ്രകാരമാണ് താൻ 15 മണിക്കൂർ സമയമെടുത്ത് വലിയ ചിത്രം തീർത്തത് എന്ന് ഡാവിഞ്ചി സുരേഷ് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *