ചട്ടി കമഴ്ത്തിയൊരു ഹെയര്‍കട്ട്

പണ്ടൊക്കെ കുട്ടികളുടെ മുടി മുറിക്കുന്നത് രക്ഷിതാക്കള്‍ തന്നെയായിരുന്നു. ഹെയര്‍ കട്ട് ചെയ്ത് കഴിയുമ്പോള്‍ മാതാപിതാക്കളുടെ മുഖം തെളിയുകയും കുട്ടികലുടെ മുഖം ഇരുളുകയും ചെയ്തിരുന്നു. പിന്നീട് പരീക്ഷണങ്ങള്‍ക്ക് മുതിരാതെ ബാര്‍ബര്‍ ഷോപ്പിലേക്ക് മാറ്റി. കോറോണക്കാല മായതോടെ മാതാപിതാക്കളുടെ പുത്തന്‍ പരീക്ഷണങ്ങള്‍ വീണ്ടും പരീക്ഷിക്കാന്‍ ആരംഭിച്ചു. ലോകത്തെ മുഴുവന്‍‌ ചിരിപ്പിച്ച ഹെയര്‍ സ്റ്റൈല്‍ പരീക്ഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയം.


വീട്ടില്‍ മുടി മുറിക്കാന്‍ തീരുമാനിച്ച ഒരു കുട്ടിക്ക് ഉണ്ടായ അനുഭവമാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
കറുത്ത പ്ലാസ്റ്റിക് ബാഗുകൊണ്ട് നിര്‍മ്മിച്ച ഒരു ആപ്രോണ്‍ ധരിച്ച കുട്ടി തലയുടെ മുകളില്‍ നിന്ന് പാത്രം നീക്കം ചെയ്യുകയും മുടി മുറിക്കുന്നത് മതിയാക്കി പോവുകയും ചെയ്യുന്നുണ്ട്. അപ്പോഴും എല്ലാവരും പൊട്ടിച്ചിരിച്ചുകൊണ്ടിരിക്കുകയാണ് .
BViral എന്ന പേരിലുള്ള വൈറല്‍ വീഡിയോ ഷെയറിംഗ് പേജില്‍ അപ്ലോഡ് ചെ ചെയ്തതിനു ശേഷം, 34,000 -ത്തിലധികം ലൈക്കുകള്‍ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. വീഡിയോ പോലെ തന്നെ രസകരമാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളും. കുട്ടിയുടെ രൂപം കണ്ട് സ്‌പോര്‍ട്‌സ് ഫ്രാഞ്ചൈസി ഉടമയായ മാര്‍ക്ക് ഡേവിസിനെയാണ് ആരാധകര്‍ കൂടുതലും കമന്റ് ചെയ്തിരിക്കുന്നത്.

മുടി മുറിക്കാന്‍ ഉദ്ദേശിച്ച സ്‌റ്റൈലില്‍ നിന്നും വിപരീതമായാല്‍ മുടി മുറിച്ചു കഴിയുമ്പോള്‍ നമ്മള്‍ നിരാശരായി പോകാറുണ്ട്. ഇവിടെ തീര്‍ത്തും വൃത്തികേടായി മുടി മുറിച്ചിട്ടുപോലും കുട്ടി പുഞ്ചിരിക്കുകയാണ് ചെയ്യുന്നത് ജീവിതത്തില്‍ ഒരിക്കലെങ്കിലും മോശം ഹെയര്‍കട്ട് അനുഭവിച്ചവര്‍ ഇത് കാണണം എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.

https://www.instagram.com/p/CT-j9-ZlmTM/?utm_source=ig_embed&utm_campaign=embed_video_watch_again

Leave a Reply

Your email address will not be published. Required fields are marked *