ലേഖയെ നഷ്ടപ്പെടുത്തിയതില്‍ ഇന്നും ദു:ഖമുണ്ട്; തുറന്ന് പറഞ്ഞ് മഞ്ജു

മോളീവുഡ് ലേഡീ സൂപ്പർ സ്റ്റാർ എന്ന് അറിയപ്പെടുന്ന താരമാണ് മഞ്ജു വാര്യര്‍. നടിയുടെ തിരിച്ചു വരവ് മലയാള ചലച്ചിത്ര മേഖലയെ ഇളക്കി മറിച്ചിരുന്നു. വിവാഹ ശേഷം ഫീൽഡ് വിട്ടെങ്കിലും മഞ്ജുവിന്റെ സിനിമകൾക്കായ് കാത്തിരിക്കുക ആയിരുന്നു ആരാധകർ.

താരത്തിന്റെ ആദ്യ ചിത്രം 1995 ലെ സാക്ഷ്യം ആണ്. എന്നാൽ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത് 1995 ൽ പുറത്ത് ഇറങ്ങിയ സല്ലാപം എന്ന ചിത്രത്തിലൂടെയാണ്. ലോഹിതദാസിന്റെ തിരക്കഥയിൽ സുന്ദർദാസ് ആയിരുന്നു സിനിമ സംവിധാനം ചെയ്തത്. രാധ എന്ന കഥാപാത്രത്തെയാണ് മഞ്ജു ചിത്രത്തിൽ അവതരിപ്പിച്ചത്. ഇതിന് ശേഷം നിരവധി മികച്ച ചിത്രങ്ങൾ നടിയെ തേടി എത്തുകയായിരുന്നു.

മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങൾ സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു മഞ്ജുവിന്റെ വരവ്. ശക്തമായ സ്ത്രീകഥാപാത്രങ്ങൾ അവതരിപ്പിച്ച് കൊണ്ട് താരരാജാക്കന്മാർക്കൊപ്പം മലയാള സിനിമയിൽ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ഇന്നും മഞ്ജു വാര്യരുടെ രാധയും താമരയും ഭദ്രയും ഭാനുമതിയുമൊക്കെ പ്രേക്ഷകരുടെ ഇടയി ചർച്ചയാണ്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് മഞ്ജു വിവാഹിതയാവുന്നത്. ഇതോടെ അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. 1999 ൽ പുറത്ത് ഇറങ്ങിയ പത്രത്തിന് ശേഷം 2014 ൽ ഒരു ഗംഭീര മടങ്ങി വരവ് നടത്തുകയായിരുന്നു മഞ്ജു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു മടങ്ങി എത്തുന്നത്.

ആദ്യം കണ്ട മഞ്ജുവിനെ ആയിരുന്നില്ല രണ്ടാം വരവിൽ പ്രേക്ഷകർ കണ്ടത്. ഗംഭീര മേക്കോവറിലായിരുന്നു നടി എത്തിയത്. ഓരോ ചിത്രത്തിലും വ്യത്യസ്തമായ ലുക്കിലായിരുന്നു മ‍ഞ്ജു എത്തിയത്. സിനിമകൾ പോലെ തന്നെ താരത്തിന്റെ ലുക്കും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിലും മഞ്ജു അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. 2019 ൽ പുറത്ത് ഇറങ്ങിയ വെട്രിമാരൻ -ധനുഷ് ചിത്രമായ അസുരനിലൂടെയായിരുന്നു മഞ്ജുവിന്റ കോളിവുഡ് അരങ്ങേറ്റം. ചിത്രത്തിൽ പച്ചൈയമ്മാൾ എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. ഇപ്പോഴിതാ തന്റെ നഷ്ടങ്ങളെയോര്‍ത്തുള്ള മഞ്ജുവിന്റെ വാക്കുകളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്.

പ്രിയദര്‍ശൻ സംവിധാനം ചെയ്‍ത ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചത് അക്കാലത്ത് ഏറെ തിരക്കുള്ള മഞ്‍ജു വാര്യരെയായിരുന്നു. മോഹൻലാലിന്റെ നായികാ കഥാപാത്രമായി തന്നെ പ്രിയദര്‍ശൻ പരിഗണിച്ചിരുന്നുവെന്ന് മഞ്‍ജു വാര്യര്‍ അറിഞ്ഞത് അടുത്തകാലത്തുമാണ്. മരക്കാര്‍: അറബിക്കടലിന്റെ സിംഹമെന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്താണ് പ്രിയദര്‍ശൻ ഇക്കാര്യം മഞ്‍ജു വാര്യരോട് പറഞ്ഞത്. ലേഖ എന്ന കഥാപാത്രായി അഭിനയിക്കാനുള്ള അവസരം വഴിമാറിയതില്‍ നിരാശ തോന്നിയെന്നും മഞ്‍ജു വാര്യര്‍ പറഞ്ഞിരുന്നു. മഞ്‍ജു വാര്യരെ ബന്ധപ്പെടാന്‍ സാധിക്കാത്തത് കൊണ്ടാണ് അന്ന് ആ അവസരം നഷ്‍ടപ്പെട്ടത്. അങ്ങനെ ചന്ദ്രലേഖയിലെ ആ കഥാപാത്രമായി പൂജാ ബത്ര അഭിനയിക്കുകയും ചെയ്‍തു.

പ്രിയദർശൻ സംവിധാനം നിർവ്വഹിക്കുന്ന സിനിമയിൽ വർഷങ്ങൾക്ക് ശേഷം ആണ് .മഞ്ജു വാര്യർ വേഷവിടുന്നത്. മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ പിറക്കുന്ന മരയ്ക്കാർ അറബി കടലിന്റെ സിംഹത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം തന്നെ ആണ് താരം കൈകാര്യം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *