” ഞാൻ സെലിബ്രിറ്റി ” റിലീസ്.
കലാഭവൻ സതീഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമായ
” ഞാൻ സെലിബ്രിറ്റി ” യൂട്യൂബിൽ റിലീസായി.സായിപാർവ്വണ ക്രിയേഷൻസിന്റെ ബാനറിൽ സത്യകൃഷ്ണ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കലാഭവൻ സതീഷ് തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
നടൻ സുനിൽ സുഖദ അതിഥി താരമായി എത്തുന്ന ഈ ചിത്രത്തിൽ കലാഭവൻ രാജേഷ്, അരവിന്ദാക്ഷ കുറുപ്പ് എന്നിവർക്കൊപ്പം നാട്ടുക്കാരും അഭിനയിക്കുന്നു.കോവിഡുമായി ബന്ധപ്പെട്ട് സമകാലിക പ്രശ്നം ചർച്ച ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിഖിൽ രാംദാസ് നിർവ്വഹിക്കുന്നു.
പ്രൊജക്ട് ഡിസൈനർ-രാജീവ് വർഗ്ഗീസ്, അസിസ്റ്റന്റ് ഡയറക്ടർ-നിഖിൽ കുമാർ സി എസ്,ഡി ഐ-ബിലാൽ, കോർഡിനേറ്റർ-അജി ജേക്കബ്, സൗണ്ട് ഡിസൈൻ-സഹിൽ ചാക്കോ, ടൈറ്റിൽ ഡിസൈൻ-അരുൺ, ഡിസൈൻ-അനിൽ പ്ലേ മീഡിയ,വാർത്ത പ്രചരണം-എ എസ് ദിനേശ്.