ന്യൂഡ് മേക്കപ്പില്‍ തിളങ്ങാം

തങ്ങളുടെ സ്വാഭാവിക ഭംഗിയെ എടുത്തുകാട്ടുന്ന രീതിയിലുള്ള മേക്കപ്പുകൾക്കാണ് ഇപ്പോള്‍ ഡിമാന്‍ഡ്. മേക്കപ്പ് ഉണ്ടോ എന്നു പോലും സംശയം തോന്നുന്ന തരത്തില്‍ ലുക്ക് തരുന്നതാണ് ന്യൂഡ് മേക്കപ്പ്.

മോയിസ്ചറൈസര്‍ ഇട്ട ശേഷം ഫൗണ്ടേഷന്‍ ഇടുക. അധികം വിയര്‍ത്തൊലിക്കാത്ത തരം ഫൗണ്ടേഷന്‍ വേണം തെരഞ്ഞെടുക്കാന്‍. അതിനുശേഷം കണ്‍സീലര്‍ കൊണ്ട് പാടുകള്‍ മറയ്ക്കുക. കോംപാക്ട് ഇടുക. കവിളില്‍ ബ്ലഷ് ഇടുക. ബ്ലഷ് ഉപയോഗിക്കുന്നത് മുഖത്തിനു തുടിപ്പ് തോന്നിക്കും. ചര്‍മത്തിൻ്റെ ടോണിനു ചേരുന്ന ബ്ലഷ് ഉപയോഗിക്കണം.

സ്‌കിന്‍ ടോണിനോട് ബ്‌ളെന്‍ഡ് ചെയ്തിരിക്കണം ബ്ലഷ്. പക്ഷേ, അധികം ബ്രൈറ്റ് ആവരുത്. കണ്ണിൻ്റെ മേക്കപ്പ് ചെയ്യുക. ന്യൂഡ് മേക്കപ്പിന് ഷിമ്മറി ഷാഡോസ് ആണ് വേണ്ടത്. അധികം ബ്രൈറ്റ് ഐ ഷാഡോ ഇടരുത്. നേര്‍ത്ത ഷേഡിലുള്ള ലിപ്‌സ്റ്റിക് അണിയുക. ചുണ്ടുകള്‍ വളരെയധികം മാറ്റ് ഫിനിഷോ ഗ്ലോസിയോ ആകരുത് മേക്കപ്പ് ചെയ്യുമ്പോൾ പരമാവധി വിരലുകൾ ഉപയോഗിച്ച് വേണം സൗന്ദര്യ വർദ്ധകങ്ങൾ ചർമ്മത്തിൽ പുരട്ടാൻ. മൃദുവായതും മങ്ങിയതുമായ സ്റ്റൈല്‍വരാന്‍ ഇത് ഉപകരിക്കും. ഫൗണ്ടേഷൻ പ്രയോഗിക്കുമ്പോൾ കവറേജ് പരമാവധി നിലനിർത്താൻ മേക്കപ്പ് സ്പോഞ്ച് ഉപയോഗിക്കുക.

മേക്കപ്പ് ചെയ്യുമ്പോൾ പരമാവധി വിരലുകൾ ഉപയോഗിച്ച് വേണം സൗന്ദര്യ വർദ്ധകങ്ങൾ ചർമ്മത്തിൽ പുരട്ടാൻ. മൃദുവായതും മങ്ങിയതുമായ സ്റ്റൈല്‍വരാന്‍ ഇത് ഉപകരിക്കും. ഫൗണ്ടേഷൻ പ്രയോഗിക്കുമ്പോൾ കവറേജ് പരമാവധി നിലനിർത്താൻ മേക്കപ്പ് സ്പോഞ്ച് ഉപയോഗിക്കുക.


കണ്ണുകളിലും ചുണ്ടുകളിലും കടും നിറങ്ങളൊന്നും ഉപയോഗിക്കരുത്.കൺപോളകളിൽ മേക്കപ്പിന്‍റെ നേരിയ സ്പർശനം മാത്രം മതി. നോ മേക്കപ്പ് ലുക്കിന് തിളങ്ങുന്ന ഐഷാഡോകൾ അപ്ലൈ ചെയ്തുള്ള ബോൾഡ് ഐ ലുക്ക് ആവശ്യമില്ല.ലിപ്സ്റ്റിക്കുകൾ അപ്ലൈ ചെയ്യാൻ താൽപര്യമില്ലെങ്കിൽ ടിന്‍റഡ് ഷേഡിലുള്ള ലിപ്ബാം ഉപയോഗിച്ച് ചുണ്ടുകൾക്ക് ഗ്ലോസി ലുക്ക് നൽകാം.

Leave a Reply

Your email address will not be published. Required fields are marked *