വീട്ടില്‍ ഉണ്ടാക്കാം ഹെര്‍ബല്‍ ഷാംപൂ

കറുപ്പും കരുത്തുമുള്ള നീണ്ട് ഇടതൂര്‍ന്ന മുടി ഉണ്ടാകുവാന്‍ അല്‍പ്പം ശ്രദ്ധയും സംരക്ഷണവും ആവശ്യമാണ്. താരന്‍ മുടിക്കൊഴിച്ചില്‍, അകാലനര ഇവയെ ചെറുക്കുവാന്‍ പരിചരണം കൊണ്ടേ കഴിയൂ. കുളിക്കുമ്പോള്‍ തലമുടികള്‍ക്കിടയിലൂടെ തലയോട്ടിയില്‍ എല്ലായിടത്തും കൈവിരലുകളുടെ അറ്റം അമര്‍ത്തി മസാജ് ചെയ്യുക. രണ്ട് തരത്തിലെ ഹെര്‍ബല്‍ ഷാംപൂ ആണ് പരിചയപ്പെടുത്തുന്നത്. ഓരോ ഷാംപൂവും മാറി മാറി ഉപയോഗിക്കുന്നതിന് പകരം ഒന്ന് തെരഞ്ഞെടുത്ത് തുടര്‍ച്ചയായി മൂന്നുമാസക്കാലം ഉപയോഗിക്കുന്നത് ഫലപ്രദമാണ്.

  1. ചെമ്പരത്തിയില – ഒരുപിടി

മൈലാഞ്ചിയില – ഒരുപിടി

കറിവേപ്പില – ഒരുപിടി

ഉലുവ – രണ്ട് സ്പൂണ്‍

പച്ചനെല്ലിക്ക – രണ്ടെണ്ണം

തൈര്‌ – രണ്ട് സ്പൂണ്‍

മേല്‍പ്പറഞ്ഞ ചേരുവകള്‍ കൂട്ടിയോജിപ്പിച്ച് നന്നായി അരച്ച് കുഴമ്പുരൂപത്തിലാക്കി തലയില്‍ തേച്ചു പിടിപ്പിക്കുക. ഒന്നാം തരം ഹെര്‍ബല്‍ ഷാംപൂ എന്നതിലുപരി മുടി വളരുന്നതിനും മുടിക്ക് തിളക്കവും ഭംഗി ലഭിക്കുന്നതിനും ഇത് ഉത്തമമാണ്.

2.

കടലമാവ്- 1 കിലോ

ചന്ദനപ്പൊടി – 250 ഗ്രാം

വേപ്പില ഉണക്കിപ്പൊടിയാക്കിയത് – 4 കപ്പ്

ചീവയ്ക്കാപ്പൊടി – 1 കിലോ

പൊടികള്‍ എല്ലാം നന്നായി യോജിപ്പിച്ചതിനുശേഷം അരിച്ചെടുത്ത് ഒരു കുപ്പിയിലിട്ടു വെയ്ക്കുക. തലയില്‍ ഷാംപൂ ഉപയോഗിക്കണ്ട സമയങ്ങളില്‍ രണ്ട് ടേബിള്‍സ്പൂണ്‍ പൊടിയെടുത്ത് ഒരു കപ്പ് വെള്ളത്തില്‍ കലക്കി തലയില്‍ തേച്ചുകുളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *