ഉദ്യാനത്തിനഴകായി ലിപ്സ്റ്റിക് പ്ളാന്‍റ്

വര്‍ഷം മുഴുവന്‍ പൂക്കള്‍ ലഭിക്കുന്ന ചെടിയാണ് ലിപ്സ്റ്റിക് ചെടി. വൈബ്രന്റ് റെഡ് നിറത്തിലുള്ള പൂക്കളാണ് ലിപ്സ്റ്റിക് ചെടിയുടെ പ്രത്യേക. വളരെ എളുപ്പത്തില്‍ വളര്‍ത്താന്‍ കഴിയുന്ന ചെടിയാണിത്. കൃത്യമായ പരിചരണം നല്‍കിയാല്‍ ലിപ്സ്റ്റിക് ചെടിയില്‍ പൂക്കള്‍ വിടര്‍ന്നുകൊണ്ടേയിരിക്കും. ഹാങിംഗ് ചെടിയായി വളര്‍ത്തുന്നതാണ് കൂടുതല്‍ ഭംഗി. പടര്‍ന്നു കയറുന്ന ഇനവും ലിപ്സ്റ്റിക് പ്ലാന്റുമുണ്ട്.

ലിപ്സ്റ്റിക് ചെടിയ്ക്ക് നന കൂടാന്‍ പാടില്ല. മിതമായ അളവിലേ ചെടി നനയ്‌ക്കേണ്ടൂ. നനവ് കൂടിയാല്‍ വേര് ചീയാനും പൂപ്പലുണ്ടാകാനും ഇടയാക്കും. ലിപ്സ്റ്റിക് ചെടിയില്‍ പൂക്കളുണ്ടാകണമെങ്കില്‍ ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കണം. എന്നാല്‍ നേരിട്ടുള്ള സൂര്യപ്രകാശം വേണ്ട. അതുപോലെ നല്ല തണലത്തും വെക്കരുത്. നല്ല വായുസഞ്ചാരവും വളക്കൂറുള്ളതുമായ മണ്ണാണ് ലിപ്സ്റ്റിക് ചെടിയുടെ വളര്‍ച്ചയ്ക്ക് ഉത്തമം.

കൃഷി രീതി

തണ്ട് മുറിച്ച് നട്ടുവളര്‍ത്താവുന്നതാണ്. നാല് ഇഞ്ച് നീളമുള്ള പൂക്കളോ പൂമൊട്ടുകളോ ഇല്ലാത്ത തണ്ട് മുറിച്ചെടുക്കണം. വേര് പിടിപ്പിക്കാനുള്ള ഹോര്‍മോണില്‍ മുക്കിവെച്ച ശേഷം നട്ടാല്‍ മതി. ലിപ്സ്റ്റിക് ചെടിയ്ക്ക് പ്രൂണിങ് ആവശ്യമില്ല. കേടുവന്നിട്ടുള്ള തണ്ടുകള്‍ മുറിച്ചുമാറ്റാവുന്നതാണ്.

കടപ്പാട് : ഫാമിംഗ് ഫൈസല്‍

Leave a Reply

Your email address will not be published. Required fields are marked *