ഈസി മുല്ലപ്പൂ ഹെയര്‍ സ്റ്റൈല്‍ പരിചയപ്പെടാം

മുല്ലപ്പൂവ് വയ്ക്കുന്നത് വിവാഹവേഷത്തിന്‍റെ പ്രധാന ഇനമാണ്. പൂമാലകളുടെ വിവിധ ഇനങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. നിങ്ങള്‍ക്ക് വസ്ത്രത്തിന് അനുയോജ്യമായി ഇത് തെരഞ്ഞെടുക്കാനാവും. നിങ്ങളുടെ സാരിക്കൊപ്പം ആകര്‍ഷകമായ മുല്ലപ്പൂമാല അണിയാം

കാഞ്ചീപുരം സില്‍ക്ക് സാരിക്കൊപ്പമുള്ള ദക്ഷിണേന്ത്യന്‍ പൂമാലയാണ് കൂടുതല്‍ ചേരുന്നത്. കോട്ടണ്‍സാരിക്കൊപ്പം റബ്ബര്‍‌ബാന്‍ഡ് പൂമാലയും സില്‍ക്ക് സാരിക്കൊപ്പം ഹാഫ് മൂണ്‍ പൂമാല നെറ്റ് സാരിക്കൊപ്പമുള്ള ബണ്‍ പൂമാലയും വയ്ക്കാം

ബണ്‍ ഹെയര്‍ സ്റ്റൈലില്‍ ഫുള്‍ കവര്‍ ചെയ്തും അതേ മുടിക്കെട്ടില്‍ തന്നെ ഹാഫ് പോഷന്‍ കവര്‍ ചെയ്തും മുല്ല പൂവയ്ക്കാം. ബണ്‍ സ്റ്റൈല്‍ ചെയ്ത െഹയറില്‍ ഗ്യാപ്പില്ലാതെ മുല്ലപൂ സെറ്റ് ചെയ്യാം.

5 മുഴം മൂല്ലപൂ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഈസിയായി സ്റ്റൈല്‍ ചൂസ് ചെയ്യാം.


മുടി അഴിച്ചിട്ട് ലെയറായി മുല്ലപ്പൂമാല സെറ്റ് ചെയ്യാവുന്നതാണ്. ലോംഗ് ഹെയറിന് 5 ലെയര്‍‌ വരെയും മീഡിയം ഹെയറിന് 2 വരെയും ലെയര്‍ ഇടുന്നതാണ് അഭികാമ്യം. ഓരോ ലെയറിന്‍റെയും ഇടയ്ക്ക് അല്‍പ്പം ഗ്യാപ്പ് ഇടാന്‍ ശ്രദ്ധിക്കണം. ലെയറിന്‍റെ ഇടയിലൂടെ മുടികാണുന്നതാണ് ഈ രീതിയില്‍ മുല്ലമാല സെറ്റ് ചെയ്യുന്നതിന്‍റെ രീതി.


ചരട് നീളത്തില്‍ പിടിച്ചിട്ട് മുല്ലമാല ഒരേ നീളത്തില്‍ ചുറ്റുക. ഇത് പിന്നിയിട്ട മുടിയില്‍ സെറ്റ് ചെയ്യാം.

സ്ളെയിഡ് ഉപയോഗിക്കാതെ ചരട് ഉപയോഗിച്ചാണ് മുല്ലമാല വയ്ക്കുന്നത്. തമിഴ് നാട്ടിലെ സ്ത്രീകള്‍ ഇത്തരത്തിലാണ് മുല്ലമാല മുടിയില്‍ ചൂടുന്നത്


മുടി സൈഡ് എടുത്ത് പിന്നി മുന്നിലേക്ക് ഇടുന്ന ഹെയര്‍ സൈറ്റൈലില്‍ യു ഷെയ്പ്പില്‍ (പിന്നലിന്‍റെ അടിയിലൂടെ മുകളിലോട്ട്) മുല്ലമാല സെറ്റ് ചെയ്ത് വയ്ക്കാം.

ഈ ഒരു ഹെയര്‍ സ്റ്റൈലില്‍ മുല്ലമാല കൂട്ടിയോജിപ്പിച്ചും വയ്ക്കാം. ബാക്കിയുള്ള പൂവ് മുടിയിലൂടെ ചുറ്റി കൊടുക്കുന്നതും ഭംഗിയാണ്.

Leave a Reply

Your email address will not be published. Required fields are marked *