നോവൽറ്റി ഗാതേഡ് ഗൗണില്‍ ട്രെന്‍റിലുക്കാകാം

ആഘോഷവേളകൾ ഏതുമാകട്ടെ മേക്കപ്പിലും ഡ്രസ്സിങിലും വ്യത്യസ്തത കൊണ്ടുവരാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. ഇപ്പോഴിതാ ട്രെൻഡായി കൊണ്ടിരിക്കുന്ന ഒരു ഗൗണാണ് നോവൽറ്റി ഗാതേഡ് ഗൗൺ. ഓരോരോ നിരകളായി പാദംവരെ മനോഹരമായി വിടർന്നു കിടക്കുന്നു എന്നതാണ് ഈ ഗൗണിന്റെ പ്രത്യേകത. അരക്കെട്ടു മുതൽ താഴേക്കു പല പല തട്ടുകളായി ഞൊറിവുകൾ, താഴത്തെ ലയർ ആവുമ്പോഴേക്കും നല്ല ഫ്ലയർ ആകുന്ന രീതിയിലാണ് ഈ ഗൗൺ ഡിസൈൻ ചെയ്തിരിക്കുന്നത്. ക്രേപ്പ്, ക്രേപ്പ് സിൽക്, ഷിഫോൺ, ജോർജറ്റ് എന്നീ ഫ്രാബ്രിക്കിലും ഇതേ തരത്തിൽ നമുക്ക് ഡിസൈൻ ചെയ്യാവുന്നതാണ്.

ഹൈനേക്ക് കോളറും ബിഷപ്പ് സ്ലീവും ഗൗണിന് ഒരു പ്രത്യേക ഒരു വിന്റജ് ലുക്ക്‌ നൽകുന്നു. നീളം കൂടിയതും സ്ലീവിന്റെ അറ്റം ഞൊറിവുകളാൽ ചുരുക്കി പ്ലൈയ്ൻ ബാൻഡ് സ്കിൻ ഫിറ്റ് രീതിയിൽ ചെയ്യുന്നതിനെയാണ് ബിഷപ്പ് സ്ലീവ് എന്നു പറയുന്നത്. ഒരുകാലത്ത് വളരെയധികം ട്രെൻഡായിരുന്ന ഫാഷനായിരുന്നു ഇത്. ഇപ്പോഴിതാ വീണ്ടും എത്തിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *