ഇനി സൈനികർ അദൃശ്യരാകും!

സൈനികരെ അദൃശ്യരാക്കുന്ന അത്യാധുനിക പ്രതിരോധ സംവിധാനവുമായി ഇസ്രയേൽ. എതിരാളികളിൽ നിന്ന് സൈനികരെ അദൃശ്യരാക്കി മാറ്റുന്ന പുത്തൻ സാങ്കേതിക വിദ്യയാണ് ഇസ്രയേൽ വികസിപ്പിച്ചെടുത്തത്. ഇസ്രയേലിലെ ഉത്പന്ന നിർമാതാക്കളായ പോളാരിസ് സൊല്യൂഷൻസ് പുനർരൂപകൽപന ചെയ്ത കാമോഫ്ളേജ് (അദൃശ്യരാക്കുന്ന) നെറ്റാണ് പുതിയ സംവിധാനം.

ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ 300 കിറ്റ് ഷീറ്റുകളാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. മൈക്രോ ഫൈബറുകളും ലോഹങ്ങളും മനുഷ്യ കണ്ണുകൾക്കും തെർമൽ ക്യാമറകൾക്കും കാണാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന മെറ്റിരീയിലുകളും ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്.
വനപ്രദേശങ്ങളിലും മരുഭൂമികളിലും ഉപയോഗിക്കാൻ കഴിയുന്ന രണ്ടുവശങ്ങളുമുള്ളതാണ് ഷീറ്റ് കിറ്റുകൾ. ശരീരത്തോട് ചുറ്റിപ്പിടിപ്പിച്ച് പാറകളോട് സാമ്യമുള്ള ഒരു തടസ്സമായും ഉപയോഗിക്കാനാകും. തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാക്കുമെന്നും നിർമാതാക്കൾ അവകാശപ്പെടുന്നു. വിദുരത്ത് നിന്ന് ബൈനോക്കുലറുകളുമായി നോക്കുന്ന ഒരാൾക്ക് സൈനികരെ കാണില്ലെന്ന് ഇതിന്റെ ഗവേഷണ വികസന യൂണിറ്റ് തലവൻ ഗാൽ ഗെരാരി പറഞ്ഞു.

അര കിലോഗ്രാമിനടുത്ത് ഭാരം മാത്രമേ ഈ ഷീറ്റുകൾക്കുള്ളൂ. അപകടരമായ യുദ്ധമേഖലകളിലേക്ക് യാത്ര ചെയ്യുന്ന സൈനികർക്ക് ഇത് ചുരുട്ടി കൊണ്ടുപോകാം. മാത്രമല്ല ഈ ഷീറ്റുകൾക്ക് 200 കിലോയിലധികം ഭാരം വഹിക്കാനും സാധിക്കുമെന്നും ഗെരാരി അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *