ഫഹദ് ആരാധകർക്ക് ആവേശമായി ജോജിയുടെ ട്രെയിലർ എത്തി

ദിലീഷ് പോത്തനും ഒന്നിക്കുന്ന ‘ജോജി’ യുടെ ട്രെയിലർ ആമസോൺ പ്രൈം വീഡിയോ പുറത്തിറക്കി. വില്യം ഷേക്സ്പിയറുടെ ജനപ്രിയ ട്രാജിക് നാടകമായ മാക്ബത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമ. ദിലീഷ് പോത്തൻ സംവിധാനം ചെയ്തു ശ്യാം പുഷ്കർ തിരക്കഥ രചിച്ച ചിത്രത്തിൽ ഫഹദ് ഫാസിൽ, ബാബു രാജ്, ഷമ്മി തിലകൻ, ബേസിൽ ജോസഫ് , ഉണ്ണിമായ പ്രസാദ്, സണ്ണി.പി.എൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ്, വർക്കിങ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് ജോജി ഒരുക്കിയത്.

മഹേഷിന്റെ പ്രതികാരം,തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങൾക്ക് ശേഷം ദിലീഷ് പോത്തനും ഫഹദും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജോജി.

ജോജിയും അവന്റെ ലോകത്തെയും കുറിച്ച് കാഴ്ചകൾ നൽകുന്ന രീതിയിലാണ് ട്രെയിലർ. 2021 ഏപ്രിൽ 7 ന് ലോകമെമ്പാടും ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം റിലീസ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *