തരംഗമാകാന്‍ ദിനോസർ എത്തുന്നു: ”ജുറാസിക് വേള്‍ഡ്: ഡൊമിനിയന്‍” ജൂൺ 10-ന്


ജൂൺ 10ന് തിയറ്ററുകളിൽ എത്തുന്ന ജുറാസിക് വേൾഡ് സീരിസിലെ അവസാന ചിത്രമായ ജുറാസിക് വേൾഡ് ‍ഡൊമിനിയന്റെ അഡ്വാൻസ് ബുക്കിംഗ് സെലെക്ടഡ് സിറ്റികളിൽ ആരംഭിച്ചു.. 3D , IMAX 3D , 4DX & 2D എന്നിങ്ങനെ എത്തുന്ന ചിത്രം ഇംഗ്ലീഷ് , ഹിന്ദി , തമിഴ് , തെലുഗ് എന്നീ ഭാഷകളിലായാണ് പുറത്തിറങ്ങുക..

കഴിഞ്ഞ രണ്ട് സിനിമകളുടെ ഇരട്ടി വലിപ്പത്തിലുള്ള കാൻവാസിൽ ആണ് ഈ അവസാന ഭാഗം ഒരുക്കിയിരിക്കുന്നത്.. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലറിൽ നിന്നും ചിത്രം പ്രേക്ഷകർക്ക് ദൃശ്യവിരുന്ന് തന്നെയാകും സമ്മാനിക്കുകയെന്നത് വ്യക്തമായിരുന്നു..

ക്രിസ് പാറ്റ്, ബ്രൈസ് ഡല്ലാസ്, ലോറ ഡേൺ, സാം നീൽ, ജെഫ് ഗോൾഡ്ബ്ലം, ഡാനിയെല്ല, ഇസബെല്ല സെർമൻ, ജസ്റ്റിസ് സ്മിത്ത്, ഒമർ സൈ, ബി.ഡി. വോങ് തുടങ്ങിയവർ തന്നെയാണ് ഈ ചിത്രത്തിലും അണിനിരക്കുന്നത്. ജുറാസിക് വേൾഡ് ഒരുക്കിയ കോളിൻ ട്രെവറോ ആണ് ഡൊമിനിയൻ സംവിധാനം ചെയ്യുന്നത്. 2018ൽ റിലീസ് ചെയ്ത ജുറാസിക് വേൾഡ് ഫാളെൻ കിങ്ഡം എന്ന സിനിമയുടെ തുടർച്ചയായാണ് ഈ ചിത്രം വരുന്നത്. കൃത്രിമമായി നിർമിച്ച ഡൈനോസേർസ് മനുഷ്യവാസമുള്ള സ്ഥലത്തേക്ക് രക്ഷപ്പെടുന്നിടത്തായിരുന്നു ഫാളെൻ കിങ്ഡം അവസാനിക്കുന്നത്. പിന്നീട് എന്ത് സംഭവിക്കും എന്നതാണ് ഡൊമിനിയൻ പറയുന്നത്.

2018ൽ റിലീസ് ചെയ്ത ജുറാസിക് വേൾഡ് ഫാളെൻ കിങ്ഡം എന്ന സിനിമയുടെ തുടർച്ചയായാണ് ഈ ചിത്രം വരുന്നത്. കൃത്രിമമായി നിർമിച്ച ഡൈനോസേർസ് മനുഷ്യവാസമുള്ള സ്ഥലത്തേക്ക് രക്ഷപ്പെടുന്നിടത്തായിരുന്നു ഫാളെൻ കിങ്ഡം അവസാനിക്കുന്നത്. പിന്നീട് എന്ത് സംഭവിക്കും എന്നതാണ് ഡൊമിനിയൻ പറയുന്നത്. പി ആർ ഒ-എ എസ് ദിനേശ്,ശബരി.

Leave a Reply

Your email address will not be published. Required fields are marked *