ഓണത്തിന് കുഞ്ഞെല്‍ദോ തിയേറ്ററിലേക്ക്

ആസിഫ് അലി നായകനായെത്തുന്ന ‘കുഞ്ഞെല്‍ദോ’ ഓഗസ്റ്റ് 27ന് റിലീസായാകും.ഓണത്തിനാണ് ചിത്രം തിയേറ്ററിൽ എത്തുക. ആസിഫ് അലി തന്നെയാണ് റിലീസിംഗ് ഡേറ്റ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്.ആര്‍ ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുഞ്ഞെല്‍ദോ’. വിനീത് ശ്രീനിവാസനന്‍ ക്രിയേറ്റീവ് ഡയറക്റ്ററായെത്തുന്ന ചിത്രത്തില്‍ പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്നു.

ലിറ്റില്‍ ബിഗ് ഫിലിസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയും സുവിന്‍ വര്‍ക്കിയും ചേര്‍ന്നാണ് കുഞ്ഞെല്‍ദോ നിര്‍മിക്കുന്നത്. സന്തോഷ് വര്‍മ്മ, അശ്വതി ശ്രീകാന്ത് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകരുന്നു.സുധീഷ്, സിദ്ധിഖ്, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ്, കൃതിക പ്രദീപ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം. രഞ്ജന്‍ എബ്രഹാം ആണ് ചിത്രസംയോജനം.

Leave a Reply

Your email address will not be published. Required fields are marked *