സാറാസ് ജൂലൈ അഞ്ചിന് ആമസോണ്‍ പ്രൈമില്‍
‘സാറാസ്’ അടുത്ത മാസം അഞ്ചിന് ആമസോൺ പ്രൈം വിഡിയോയിൽ റിലീസാവും.അന്ന ബെന്നും സണ്ണി വെയ്നും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സാറാസ്.സണ്ണി വെയ്ൻ തന്നെയാണ് തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ വിവരം പങ്കുവച്ചത്. ചിത്രത്തിൻ്റെ ഒരു ഗാനം പങ്കുവച്ചുകൊണ്ടാണ് ആമസൊൺ പ്രൈം വീഡിയോയിലൂടെ സിനിമ സ്ട്രീം ചെയ്യുമെന്ന് താരം അറിയിച്ചത്.
ജൂഡ് അന്താണി ജോസഫാണ് സാറാസ് അണിയിച്ചൊരുക്കുന്നത്. ബെന്നി പി നായരമ്പലം, മല്ലിക സുകുമാരൻ, പ്രശാന്ത് നായർ, ധന്യ വർമ്മ, സിദ്ധിക്ക്, വിജയകുമാർ, അജു വർഗീസ് തുടങ്ങിയവരൊക്കെ സിനിമയിൽ അണിനിരക്കും.
പികെ മുരളീധരൻ, ശാന്ത മുരളി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അക്ഷയ് ഹരീഷ് ആണ്. നിമിഷ് രവിയാണ് ക്യാമറ.ഷാൻ റഹ്മാനാണ് സംഗീതം.