മമ്മൂട്ടി വില്ലനാകുന്നു!

മെഗാസ്റ്റാർ മമ്മൂട്ടി വില്ലനാകുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം അഖില്‍ അക്കിനേനി നായകനാവുന്ന ഏജന്റ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി വില്ലനാകുന്നത്. അമേരിക്കൻ ആക്ഷൻ ചിത്രങ്ങളുടെ ചുവടു പിടിച്ചാണ് ഏജന്റ് ഒരുക്കിയിരിക്കുന്നത്.

സുരേന്ദ്രര്‍ റെഡ്ഡിയാണ് സംവിധാനം. അഖില്‍ അക്കിനേനി ഒരു ചാര പ്രവര്‍ത്തകന്റെ റോളിലാണ് ചിത്രത്തിലെത്തുന്നതെന്ന് അറിയുന്നു. മമ്മൂട്ടിയും അഖിലും തമ്മിലുള്ള കോംപിനേഷന്‍ മനോഹരമായിരിക്കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഇരുവരും തമ്മിലുള്ള സംഭാഷണങ്ങളും ഏറ്റുമുട്ടലും ആരാധകർക്ക് ഉത്സവകാഴ്ചയാകുമെന്നും അണിയറപ്രവർത്തകർ വ്യക്‌തമാക്കുന്നു.

ചിത്രത്തിലേക്ക് ആദ്യം പ്രതിനായക വേഷത്തിൽ മോഹൻലാലിനെ തീരുമാനിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. ജൂലൈ 12 ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *