നൗജിഷയുടെ അതിജീവനത്തിന് ബിഗ് സല്യൂട്ട്

എ. നൗജിഷ പൊലീസുകാരി സോഷ്യല്‍മീഡിയയുടെ സല്യൂട്ടടി നേടികഴിഞ്ഞു. നൗജിഷയുടെ പ്രതിസന്ധികളെ തരണ അതിജീവിനം നൗജിഷ എത്തിച്ചേര്‍ന്നത് അവരുടെ സ്വപ്നനേട്ടത്തിലേക്കാണ്.നൗജിഷയ്ക്കും ഒരു ഫ്ലാഷ്ബാക്കുണ്ട്. ഭര്‍തൃപീഡനം സഹിക്കാനാകാതെ ആത്മഹത്യയുടെവക്കുവരെയെങ്കിലും പുനര്‍ചിന്തനം ഉണ്ടായി പ്രതിസന്ധികളെ അതിജീവിക്കുമെന്ന് ദൃഢനിശ്ചയം അവള്‍ ചെയ്തു.അന്നത്തെ ആ തീരുമാനമാണ് പോലീസുകാരിയായിത്തീരാന്‍ ആ മുപ്പത്തുരണ്ടുകാരിക്ക് സാധിച്ചത്.

കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദധാരിയായ നൗജിഷ 2021ലാണ് പൊലീസിൽ ചേർന്നത്. തൃശൂരിലെ കേരളാ പൊലീസ് അക്കാദമിയിൽ പരേഡ് നടത്തുന്ന നൗജിഷയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഏഴുവയസുകാരനായ മകൻ ഐഹാം നസലിനൊപ്പമാണ് നൗജിഷ അന്ന് സന്തോഷം പങ്കുവെച്ചത്.
നാല് ജില്ലകളിലെ വനിതാ സിവിൽ പോലീസ് ഓഫീസർ തസ്തികയിലേക്കും എറണാകുളത്തെ ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികയിലേക്കും ഉൾപ്പെടെ നിരവധി പിഎസ്‌സി റാങ്ക്ലിസ്റ്റുകളിൽ നൗജിഷ സ്ഥാനം പിടിച്ചു. 2021 ഏപ്രിൽ 15നാണ് നൗജിഷ സിവിൽ പോലീസ് ഓഫീസറായി ജോലിയിൽ പ്രവേശിച്ചത്.

വിവാഹമല്ല ജോലിയാണ് പെണ്‍കുട്ടിക്ക് വേണ്ടതെന്ന് നൗജിഷ മാധ്യമങ്ങളോട് പറഞ്ഞു. മുൻ ഭർത്താവ് നൗജിഷയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നു. പക്ഷേ പോലീസിൽ പരാതിപ്പെടാൻ എനിക്ക് ഭയമായിരുന്നു. ആ ഭയം അനാവശ്യമായിരുന്നു ഇന്നെനിക്കറിയാം. ഏത് സ്ത്രീക്കും പോലീസ് സ്റ്റേഷനിൽ പോകാം. ചിലപ്പോൾ നമ്മൾ വളരെ ബലഹീനരാണെന്നു തോന്നാം. പക്ഷേ നമുക്ക് അതിനെ മറികടക്കാൻ കഴിയുമെന്ന് വിശ്വസിക്കണം. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ കുടുംബത്തിന്റെ പിന്തുണയും ഏറെ പ്രധാനപ്പെട്ടതാണ്”, നൗജിഷ കൂട്ടിച്ചേർത്തു.


പ്രതിബന്ധങ്ങളെ അതിജീവിക്കാനും ഡിവോഴ്സ് നേടാനുമൊക്കെ തന്നെ സഹായിക്കുകയും പിന്തുണ നൽകുകയും ചെയ്ത മൂത്ത സഹോദരി നൗഫയാണെന്നും നൗജിഷ.പേരാമ്പ്രയ്ക്ക് സമീപമുള്ള ഒരു സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ലാബ് അസിസ്റ്റന്റാണ് നൗഫ.കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലുള്ള പന്തിരിക്കര സ്വദേശിയാണ് നൗജിഷ

Leave a Reply

Your email address will not be published. Required fields are marked *