ബാങ്ക് ഉദ്യോഗം രാജിവച്ച് ബിസിനസ്സ് തുടങ്ങി; പീന്നിട് സംഭവിച്ചത് ചരിത്രം
നൈക എന്ന സൗന്ദര്യ വർദ്ധക ഉൽപ്പന്നങ്ങളുടെ കമ്പനിയെ പറ്റി കേട്ടിട്ടുണ്ടാകും. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ബ്രാൻഡുകളിൽ ഒന്ന്.ഓൺലൈനായിട്ട് ആണ് ഇവർ പ്രൊഡക്ടസ് വിൽക്കുന്നത്. ഫൽഗുനി നയ്യാർ ആണ് ഇതിന്റെ അമരക്കാരി. ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു ഫൽഗുനി. അമ്പതാം വയസ്സിൽ ആ ജോലി കളഞ്ഞ് ബിസിനസ്സിലേക്ക് ചുവട് വെച്ചു.

ആദ്യം കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനിയുടെ മാനേജിങ് ഡയറക്ടറായിരുന്നു. 2012-ലാണ് നൈക ആദ്യമായി വിപണിയിലെത്തിയത്. നൈകയുടെ പകുതിയോളം ഓഹരികളാണ് ഫൽഗുനി നയ്യാറും കുടുംബവും കൈവശം വെച്ചിരിക്കുന്നത്. കെ.കെ.ആർ. ഇന്ത്യയുടെ തലവനാണ് ഫൽഗുനിയുടെ ഭർത്താവ് സഞ്ജയ് നയ്യാർ. രണ്ട് മക്കളാണ് ഇവർക്കുള്ളത്. അടുത്തുതന്നെ നടക്കുന്ന ഐ.പി.ഒ.യിലൂടെ നൈക 5,351.92 കോടി രൂപയാണ് സമാഹരിക്കാൻ പോകുന്നത്. ഐ.പി.ഒ. വില അനുസരിച്ച് ഫൽഗുനിയുടെയും കുടുംബത്തിന്റെയും ഓഹരി പങ്കാളിത്തത്തിന് 28,000 കോടി രൂപയുടെ മൂല്യമുണ്ടാകുമെന്നാണ് വിദഗ്ധർ കണക്കാക്കുന്നു.

ബോയോകോൺ മേധാവി കിരൺ മജൂം ദാർഷാ കഴിഞ്ഞാൽ സ്വന്തം നിലയിൽ വളർന്ന ഏറ്റവും വലിയ ഇന്ത്യൻ ശതകോടീശ്വരി എന്ന സ്ഥാനം ഫൽഗുനിക്കാകും. കൊളംബിയ യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദം നേടിയ ഫാൽഗുനിയുടെ മകൻ അങ്കിത് ആണ് സൗന്ദര്യ വർധക ഈ-കൊമേഴ്സ് ബിസിനസിന്റെ നടത്തിപ്പുകാരൻ. ഹാർവാർഡ് ബിസിനസ് സ്കൂളിൽ നിന്ന് എം.ബി.എ. സ്വന്തമാക്കിയ മകൾ അദ്വൈതയാണ് നൈകയുടെ ഫാഷൻ മേഖല കൈകാര്യം ചെയ്യുന്നത്. സ്ത്രീകളുടെ ജീവിതത്തിലെ കേന്ദ്രബിന്ദു എന്നു പറയുന്നത് അവൾ തന്നെയാണെന്നതാണ് സ്ത്രീകൾക്കുള്ള ഞങ്ങളുടെ സന്ദേശമെന്ന് അടുത്തിടെ ബ്ലൂംബെർഗിനു നൽകിയ അഭിമുഖത്തിൽ ഫാൽഗുനി പറഞ്ഞു. ‘നിങ്ങളുടെ കഥയിൽ നിങ്ങൾക്കു വളരെയധികം പ്രാധാന്യമുണ്ട്. കേന്ദ്രസ്ഥാനത്ത് തന്നെ നിൽക്കുന്നതിൽ നിങ്ങൾക്കൊരിക്കലും അപരാധമായി തോന്നേണ്ടതില്ല’-അവർ കൂട്ടിച്ചേർത്തു. ഐ.പി.ഒ.യ്ക്ക് ശേഷം കൂടുതൽ മേഖലകളിലേക്ക് കമ്പനി വ്യാപിപ്പിക്കാൻ നൈക ലക്ഷ്യമിടുന്നു. നാലായിരത്തിൽ പരം സൗന്ദര്യ വർധക, പേഴ്സൺ കെയർ, ഫാഷൻ ബ്രാൻഡ് ഉത്പന്നങ്ങളാണ് നൈക നിലവിൽ വിൽക്കുന്നത്.

ഫൽഗുനി ഡാബർ ഇന്ത്യ, അവൈവ ഇൻഷുറൻസ് ബോർഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ ബോർഡംഗമായി വർക്ക് ചയ്തിട്ട് ഉണ്ട് . ടാറ്റാ മോട്ടോഴ്സിലെ സ്വതന്ത്ര അംഗവുമായിരുന്നു.



 
							 
							