സ്മാർട് വാച്ച് മാക്സ് പ്രോ X 6 ഇനി ഇന്ത്യയിലും

മാക്‌സിമ എന്നത് വാച്ച് നിർമ്മാണ സ്ഥാപനമാണ്. കമ്പനിയുടെ ഏറ്റവും പുതിയ സ്മാർട് വാച്ച് ആണ് മാക്‌സ് പ്രോ X6. ഇതിപ്പോൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുക ആണ്. പീച്ച് സ്‌ട്രാപ്പോടു കൂടിയ ഗോൾഡ്, സിൽവർ, ബ്ലാക്ക് സ്‌ട്രാപ്പോടുകൂടിയ ഗോൾഡ്, മാക്‌സിമ മാക്‌സ് പ്രോ X6 ബ്ലാക്ക് തുടങ്ങി വിവിധ കളറുകളിൽ ഇത് ലഭിക്കും.

വിലയാകട്ടെ 3,999 രൂപ. സ്മാർട് വാച്ചിൽ റിയൽടെക് ആർടിഎൽ8762ഡി ചിപ്‌സെറ്റ് ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ബ്ലൂടൂത്ത് വി5.0 വഴി സ്‌മാർട് ഫോണിലേക്ക് കണക്റ്റുചെയ്യാം. കൂടാതെ ഐഒഎസ് 9.0 അല്ലെങ്കിൽ ആൻഡ്രോയിഡ് 5.0 നും അതിനു മുകളിലുമുള്ള ഒഎസ് പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളുമായും കണക്റ്റിങ് സാധ്യമാണ്. വാച്ചിൽ 1.7 ഇഞ്ച് സൂപ്പർ ബ്രൈറ്റ് എച്ച്‌ഡി സ്‌ക്രീൻ ആണുള്ളത്. അവിശ്വസനീയമായ കാഴ്ചാനുഭവത്തിനായി 400 നിറ്റ്‌സ് ടോപ്പ് ചെയ്യുന്നുണ്ട്. ഏറ്റവും വെയിൽ ഉള്ള ദിവസങ്ങളിൽ പോലും വ്യൂ പ്രശ്നമാകില്ല. മാക്സ്
പ്രോ X6-ന് ബ്ലൂടൂത്ത് കോളിങ് ഫീച്ചറും ഉണ്ട്. കൂടാതെ ഇൻബിൽറ്റ് മൈക്കും ഹൈ-ഡെഫനിഷൻ സ്പീക്കറും ഉണ്ട്.

ഇന്റലിജന്റ് എഐ സ്ലീപ്പ് മോണിറ്ററും ഹൃദയമിടിപ്പ് മോണിറ്റർ എന്നീ സെറ്റിങ്ങ്സ് വാച്ചിൽ ഉണ്ട്. ആരോഗ്യ ട്രാക്കിങ് ആവശ്യമുള്ളവർക്ക് ഇത് വളരെ ഉപകാരപ്രദമായിരിക്കും. വ്യായാമ വിശകലനം, ഉറക്ക വിവരങ്ങൾ, കൃത്യമായ ചലന റെക്കോർഡിങ് തുടങ്ങിയവ പ്രദാനം ചെയ്യുന്ന ഡാ ഫിറ്റ് ആപ്പുമായി ഇത് ബന്ധിപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *