സ്ത്രീകൾക്കു വേണ്ടി പോരാട്ടം; അംഗീകാരനിറവിൽ സന്ധ്യ രാജു

അഖില

നിരാംലബരായ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിന് സന്ധ്യരാജുവിനെ തേടി അംഗീകാരം. സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കാനുള്ള യു.എൻ രാജ്യാന്തര ദിനത്തിന്റെ ഭാഗമായി ചെന്നൈയിലെ യു.എസ് കോൺസുലേറ്റ് ആദരിക്കുന്ന പതിനാറ് പേരിൽ ഒരാളായി ഹൈക്കോടതി അഭിഭാഷക സന്ധ്യ രാജുവിനെ തെരഞ്ഞെടുത്തു. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കാന്‍ രാജ്യന്തരദിനമായി ആചരിക്കുന്ന നവംബര്‍ 25 മുതല്‍ മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 വരെയാണ് യു.എന്‍ കോണ്‍സുലേറ്റ് ലിംഗ അസമത്വത്തിനെതിരെ പോരാടുന്നവര്‍ക്ക് ആദരം ഒരുക്കുന്നത്.

നിരാശ്രയരായ സ്ത്രീകൾക്ക് വേണ്ടി ഇരുപത് വർഷമായി സന്ധ്യ പോരാടുകയാണ്. ഒട്ടേറെ കേസുകളിൽ സ്ത്രീകൾക്ക് ആവശ്യമായ സഹായവുമായി സന്ധ്യ എത്താറുണ്ട്. സന്ധ്യയുടെ മുന്നിൽ ഓരോ വർഷവും നൂറിൽ കൂടുതൽ കേസുകൾ എത്തുന്നു. ഇതിൽ ഒരാൾക്ക് പോലും നിയമസഹായം ലഭിക്കാതെ ഇരിക്കുന്നില്ലെന്നും സന്ധ്യ പറയുന്നു. ചൂഷണം നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നിയമസഹായം നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ സന്ധ്യ രൂപം നൽകിയ സംഘടനയാണ് കോൺസ്റ്റിറ്റ്യൂഷണൽ റൈറ്റ്സ് റിസർച്ച് ആൻഡ് അഡ്വകസി.

ജോലിസ്ഥലങ്ങളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെയുള്ള പരാതികൾ കൈകാര്യം ചെയ്യുന്ന ജില്ലാതല കമ്മിറ്റിയിലും സന്ധ്യ അംഗമാണ്. കോടതിയിൽ പോകാൻ മടിയ്ക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾ കോടതിയ്ക്ക് പുറത്ത് വെച്ചും സന്ധ്യ പരിഹരിക്കുന്നു. ജാർഖണ്ഡിൽ നിന്നും കുട്ടികളെ തട്ടിക്കൊണ്ടുവന്ന കേസ് , കുട്ടികളെ പാർപ്പിക്കുന്ന നിരീക്ഷണ കേന്ദ്രങ്ങളുടെ ശരിയായ പ്രവർത്തനം ആവശ്യപ്പെട്ടുള്ള കേസ് എന്നിവയെല്ലാം സന്ധ്യയുടെ നേതൃത്വത്തിൽ നടത്തിയിട്ടുള്ളതാണ്. കേരളത്തിലെ സന്നദ്ധ സംഘടനകൾ ആയിട്ടുള്ള ഭൂമിക, സ്നേഹിത, കുടുംബശ്രീ എന്നിവയോട് ചേർന്നാണ് പ്രവർത്തനം. ഇന്ത്യ മുഴുവനുള്ള നിയമസംഘടനകളുമായി സന്ധ്യ ബന്ധം പുലർത്തുന്നു. സന്ധ്യ രാജുവിന്‍റെ ഭര്‍ത്താവ് കുര്യന്‍ തോമസും ഹൈക്കോടതിയില്‍ അഭിഭാഷകനാണ്. മക്കള്‍ അര്‍ജിത്, അരവിദ്ധ് ജോര്‍ജ്

Leave a Reply

Your email address will not be published. Required fields are marked *