വാക്വം ക്ലീനറുംഎയർ പ്യൂരിഫയറുമായി റിയല്‍മി

സ്മാർട്ട്ഫോണുകളിലൂടെ ഇന്ത്യൻ വിപണിയിലെ നിറസാന്നിദ്ധ്യമായ റിയൽമി ബ്രാൻഡ് രാജ്യത്തെ പേർസണൽ കെയർ വിപണിയിലേക്ക്. ട്രിമ്മറും ഹെയർ ഡ്രയറും വില്പനക്കെത്തിച്ചായിരുന്നു തുടക്കം. ഈ ശ്രേണിയിലേക്ക് വാക്വം ക്ലീനറും, എയർ പ്യൂരിഫയറും അവതരിപ്പിക്കാനൊരുങ്ങുകയാണ് റിയൽമി


ഈ മാസം 30ന് നടക്കുന്ന വിർച്വൽ ഇവന്റിൽ വാക്വം ക്ലീനറിന്റെയും, എയർ പ്യൂരിഫയറിന്റെയും ലോഞ്ചുണ്ടാകും എന്നും കമ്പനിയുടെ ഇന്ത്യ മേധാവി മാധവ് സേത്ത് തന്നെയാണ് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. ഹാൻഡ്ഹെൽഡ് വാക്വം ക്ലീനറും,റോബോട്ട് വാക്വം ക്ലീനറും ചേർന്നതാണ് റിയൽമിയുടെ വാക്വം ക്ലീനർ ശ്രേണി.


മികച്ച 330m3/h CADR-ഉം അഞ്ച് വിൻഡ് മോഡുകളും അടക്കമാണ് റിയൽ‌മിയുടെ എയർ പ്യൂരിഫയർ വിപണിയിലെത്തുക എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കൃത്യതയുള്ള എയർ ക്വാളിറ്റി സെൻസർ, ഉയർന്ന കാര്യക്ഷമതയുള്ള ഫിൽട്ടർ, വിവിധ ടൈമർ ക്രമീകരണങ്ങൾ, സ്മാർട്ട് ഫിൽട്ടർ ചേഞ്ച് ഇൻഡിക്കേഷൻ എന്നിവ എയർ പ്യൂരിഫയറിനുണ്ടാവും. 10,000 രൂപയിൽ താഴെയാണ് റിയൽമി എയർ പ്യൂരിഫയറിന് വില പ്രതീക്ഷിക്കുന്നത്.


സ്വീപ്പിംഗ്, മോപ്പിംഗ് മോഡുകൾ സഹിതമാണ് റോബോട്ട് വാക്വം ക്ലീനർ അവതരിപ്പിക്കുക. സ്മാർട്ട് മാപ്പിംഗ്, നാവിഗേഷൻ സിസ്റ്റം, ഇന്റലിജന്റ് സർഫേസ് അഡാപ്‌ഷൻ, കൃത്യതയുള്ള സെൻസറുകൾ എന്നീ ഫീച്ചറുകളും റിയൽമി റോബോട്ട് വാക്വം ക്ലീനറിനുണ്ടാവും.ഹാൻഡ്‌ഹെൽഡ് വാക്വം ക്ലീനറിൽ വിവിധ യൂസേജ് മോഡുകൾ, വയർലെസ്സ് സക്ഷൻ പവർ, അഡ്വാൻസ്ഡ് ഫിൽറ്റർ, നീണ്ടുനിക്കുന്ന ബാറ്ററി എന്നിവ ക്രമീകരിച്ചിട്ടുണ്ട് എന്ന് റിയൽമി വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *