പാമ്പിനെ വിഴുങ്ങാന്‍ ശ്രമിച്ച 55 കാരന് സംഭവിച്ചത്

പാമ്പിനെ കുറിച്ചുള്ള കഥകളും വാര്‍ത്തകളും നമ്മെ ഭയപ്പെടുത്താരുണ്ട്. എന്നിരുന്നാലും പാമ്പിനെ മെരുക്കി വളര്‍ത്തുന്നവരും കുറവല്ല. പാമ്പുകളെ ഉപയോഗിച്ച് നടത്തുന്ന ഷോയും നമ്മൾ ധാരാളമായി കണ്ടുവരുന്നുണ്ട്. ഇവിടെയിതാ, പാമ്പിനെ ഉപയോഗിച്ച് ഷോ നടത്തിയാൾക്ക് സംഭവിച്ച ദാരുണാന്ത്യത്തെക്കുറിച്ചാണ് പറയുന്നത്. പാമ്പിനെ വിഴുങ്ങാൻ ശ്രമിച്ച 55കാരൻ നാക്കിൽ കടിയേറ്റ് മരിക്കുകയായിരുന്നു. അണലിയുടെ കടിയേറ്റാണ് റഷ്യയിൽ 55കാരൻ കൊല്ലപ്പെട്ടത്.


ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പാമ്പിന്‍റെ കടിയേറ്റതിന് പിന്നാലെ ഇദ്ദേഹത്തിന്‍റെ നാക്കും തൊണ്ടയും നീര് വന്ന് വീർത്തു. വൈകാതെ ശ്വാസതടസവും ഹൃദയാഘാതവും അനുഭവപ്പെടുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. റഷ്യയില്‍ കണ്ടുവരുന്ന സ്റ്റെപ്പി വൈപ്പര്‍ ഇനത്തില്‍പ്പെട്ട പാമ്പിനെയാണ് ഇയാൾ പ്രകടനത്തിനായി ഉപയോഗിച്ചത്. ഈ പാമ്പിന്‍റെ വിഷം മനുഷ്യർക്ക് ഹാനികരമല്ല. നാക്കിൽ കടിയേറ്റതിനെ തുടര്‍ന്ന് ഉണ്ടായ അലര്‍ജിയും അതിനെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളുമാണ് മരണകാരണമായതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *