” തിരുവോണ നാളിൽ ” മ്യൂസിക് വീഡിയോ ആൽബം റിലീസ്യദു കൃഷ്ണൻ, ശ്രീലക്ഷ്മി,ബേബി പവിത്ര, ബേബി സഞ്ജന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീസൻ ദേവകി സംവിധാനം ചെയ്യുന്ന റൊമാന്റിക് വീഡിയോ മ്യൂസിക് ആൽബം ” തിരുവോണ നാളിൽ ” റിലീസായി.


നവനീത് ഫിലിംസിന്റെ ബാനറിൽ വിനു ആർ നാഥ് നിർമ്മിക്കുന്ന ഈ ആൽബത്തിൽ ശ്രീനന്ദൻ എസ് വർമ്മ,സജിത്ത് നായർ,തോമസ്,വിജി രാമചന്ദ്രൻ,ചിത്ര എസ് വർമ്മ, ശ്രീശൻ ദേവകി എസ് വർമ്മ,ബിന്ദു തുടങ്ങിയവരും അഭിനയിക്കുന്നു.
വേണു തിരുവിഴ എഴുതിയ വരികൾക്ക് അജിത്ത് വരനാട് ഈണം പകരുന്ന ഗാനം വിനു ആർ നാഥ് ആലപിക്കുന്നു.
ഛായാഗ്രഹണം-ബിജു ആലുങ്കൽ,എഡിറ്റർ-ദീപു ചേർത്തല,കല-ശ്രീസൻ ദേവകി, മേക്കപ്പ്-അരുൺ, അസോസിയേറ്റ് ഡയറക്ടർ-സജിത്ത് നായർ,വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *