മിന്നൽ മുരളിയുടെ ചിത്രീകരണ അനുഭവത്തെ കുറിച്ച് ടോവിനോ

മിന്നല്‍ മുരളി എന്ന കഥാപാത്രത്തെ കുറിച്ച് നടന്‍ ടോവിനോ തോമസ്.” തുടക്കം മുതലേ എനിക്ക് മിന്നൽ മുരളി എന്ന കഥാപാത്രത്തോട് ഒരടുപ്പവും സ്നേഹവുമുണ്ടായി. സിനിമയുടെ മികച്ച വിജയം ഉറപ്പുവരുത്തുന്നതിനായി ഞാൻ നിരന്തരം സംവിധായകനുമായി സംവദിക്കുകയും കഥാപാത്രത്തിന്റെ പൂർണ്ണതക്കുവേണ്ടി ഒരുപാട് പ്രയത്നിക്കുകയും ചെയ്തു. ഒരുപാടു കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു.

പ്രതികൂലമായ ഈ ചുറ്റുപാടിലും പ്രേക്ഷകർ നെറ്റ് ഫ്ലിക്സി ലൂടെ സ്വന്തം വീടുകളിലിരുന്ന് സിനിമ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നതിൽ ഞാൻ സന്തോഷിക്കുന്നു. ഞാൻ മിന്നൽ മുരളിയെ ഇഷ്ടപ്പെടുന്നതുപോലെ ഓരോ പ്രേക്ഷകനും മിന്നൽ മുരളിയെ നെഞ്ചേറ്റും എന്നാണ് എന്റെ പ്രതീക്ഷ”.

അമാനുഷിക ശക്തി ഉപയോഗിച്ച് തിന്മക്കെതിരെ പൊരുതി ലോകത്തെ രക്ഷിക്കുക – അത്തരം ഒരു സൂപ്പർ ഹീറോയെ ആരാണ് ഇഷ്ടപ്പെടാതിരിക്കുക? “മിന്നൽ മുരളി”- ഈ വർഷത്തെ മലയാള സിനിമകളിൽ പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രം നെറ്റ് ഫ്ലിക്സിലൂടെ ലോകമെമ്പാടും പ്രദർശിപ്പിക്കും. വീക്കെൻഡ് ബ്ലോക്ക്‌ ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച ആക്ഷൻ ചിത്രം മിന്നൽ മുരളി യുടെ സംവിധായകൻ ബേസിൽ ജോസഫ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *