ട്യൂബ് റോസ് വീട്ടിലുണ്ടോ?… ഈസിയായി പോക്കറ്റ് നിറയ്ക്കാം

എല്ലാവരുടെയും പൂന്തോട്ടത്തിൽ ഉണ്ടാകുന്ന അതിമനോഹര പുഷ്പങ്ങളുടെ പട്ടികയിൽ എന്നും മുൻപന്തിയിലാണ് റോസിന്റെ സ്ഥാനം. ഇക്കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ വിപണിയിൽ ഡിമാൻഡ് ഉള്ളത് ട്യൂബ് റോസ് ഇനങ്ങൾക്കാണ്.

ഭൂകാണ്ഡങ്ങൾ വഴിയാണ് ഇവയുടെ പ്രജനനം. മണൽ കലർന്ന പശിമരാശി മണ്ണാണ് ഈ കൃഷിക്ക് അനുയോജ്യം. മെയ് – ജൂൺ കാലയളവിലാണ് ഇവ നടുവാൻ ഏറ്റവും അനുയോജ്യമായ കാലയളവ് ആയി കണക്കാക്കുന്നത്.

കൃഷിരീതി


വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർക്ക് രണ്ടു മുതൽ അഞ്ചു സെൻറീമീറ്റർ വലിപ്പമുള്ള ഭൂഖണ്ഡങ്ങൾ 7 മുതൽ 10 സെൻറീമീറ്റർ ആഴത്തിലും 20 -25 സെൻറീമീറ്റർ നടാം. ഇതിനുമുൻപ് കൃഷിയിടം മൂന്നോ നാലോ പ്രാവശ്യം കിളച്ച് പാകപ്പെടുത്തണം. സെന്റിന് 120 കിലോ ജൈവവളം ചേർത്ത് കൊടുത്താൽ നല്ല വലിപ്പമുള്ള പൂക്കൾ ലഭിക്കും.

പ്രധാന ഇനങ്ങള്‍


പേൾ:-കേരളത്തിൽ കൃഷിക്ക് അനുയോജ്യമായ ശുപാർശ ചെയ്തിരിക്കുന്ന ഇനമാണ് ഇത്. ചുവപ്പുകലർന്ന പിങ്ക് നിറത്തോടു കൂടിയ വെള്ള പൂക്കളാണ് ഇതിൻറെ പ്രത്യേകത. ദളങ്ങൾ പല പുഷ്പ മണ്ഡലങ്ങൾ ആയി വിന്യസിക്കപ്പെട്ടിരിക്കുന്നു.


സുവർണ്ണരേഖ: -ഇരട്ട പൂക്കളുണ്ടാകുന്ന ട്യൂബ് റോസ് ഇനങ്ങളിൽ വിപണി മൂല്യത്തിന്റെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിലാണ് സുവർണരേഖ. ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റ്യൂട്ട് ലക്നൗ വികസിപ്പിച്ച ഇനമാണ് ഇത്. ഇതിൻറെ ഇലയുടെ അരികുകൾ സ്വർണ മഞ്ഞനിറത്തിൽ കാണപ്പെടുന്നു.


കൽക്കട്ട ടേബിൾ: -ഇരട്ട പൂക്കൾ ഉണ്ടാക്കുന്ന ഇനങ്ങളിൽ കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി വളർത്താവുന്ന ഇനമാണ് ഇത്. ചുവപ്പ് കലർന്ന പിങ്ക് രാശിയോട് കൂടിയ പൂക്കളാണ് ഇവയ്ക്ക്.


സുവാസിനി :- IIHR ബാംഗ്ലൂർ വികസിപ്പിച്ച ഇനമാണ് ഇത്. സിംഗിൾ, ഡബിൾ തമ്മിലുള്ള ഒരു സങ്കരയിനം ആണ്. ഇതിൽ ഒരു തണ്ടിൽ കൂടുതൽ പൂക്കൾ ഉണ്ടാകുകയും എല്ലാം ഒരേ സമയത്തു തന്നെ വിരിയുകയും ചെയ്യുന്നു. മനോഹര പുഷ്പങ്ങളാണ് ഇവയ്ക്ക്. തണ്ട് കട്ട്‌ ഫ്ലവർ ആയി ഉപയോഗിക്കുന്നതിന് വളരെ അനുയോജ്യമാണ് സുവാസിനി എന്ന ഇനം.

കടപ്പാട് ഫാമിംഗ് വേള്‍ഡ്

Leave a Reply

Your email address will not be published. Required fields are marked *