മാവില ചില്ലറക്കാരനല്ല!!!! ഔഷധ കലവറയാണ്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ഫലമാണ് മാമ്പഴം. അത്രമേൽ മാവും മാമ്പഴവും നമ്മെ സ്വാധീനിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ മാവിലയുടെ സ്ഥാനവും വളരെ വലുതാണ് .പൂജാ വേളകളിൽ നിറകുംഭം അലങ്കരിക്കുന്നത് മുതൽ വിശിഷ്ടാവസരങ്ങളിലുള്ള തോരണങ്ങൾക്ക് വരെ അവിഭാജ്യ ഘടകമായിരുന്നു മാവില. കൂടാതെ നിരവധി ആരോഗ്യപ്രശ്നങ്ങളുടെയും ശ്വാശ്വത പരിഹാരംമാണ് ഇത്. അതുകൊണ്ടുതന്നെ മാവില ചില്ലറക്കാരനല്ല. അത് ഔഷധങ്ങളുടെ ഒരു കലവറ തന്നെയാണ്.


ജലദോഷം, ആസ്മ, പനി, ഉറക്കമില്ലായ്മ, അതിസാരം, വെരിക്കോസ് വെയിന്‍ ശ്വാസകോശ രോഗം, ഞരമ്പുകള്‍ ബലമുള്ളതാകല്‍ എന്നിവയ്ക്കുള്ള ശാശ്വത പരിഹാരമാണ് മാവില.മാവിന്റെ രണ്ടോ മൂന്നോ തളിരിലകൾ ഒരു രാത്രി മുഴുവന്‍ വെള്ളത്തിൽ ഇട്ട് വെച്ച് പിറ്റേന്ന് രാവിലെ നന്നായി ഞെരടി പിഴിഞ്ഞെടുത്ത് ആ വെള്ളം വെറും വയറ്റില്‍ കുടിക്കുന്നത് പ്രമേഹം കുറയ്ക്കാൻ സഹായിക്കും.കൂടാതെ പച്ച മാവില ഉണക്കി പൊടിച്ച്, ആ പൊടി അര ടീസ്പൂണ്‍ വീതം രാവിലെയും വൈകീട്ടും കഴിക്കുന്നതും പ്രമേഹത്തിനു ശമനമുണ്ടാക്കും.


പ്രമേഹം മൂലമുണ്ടാകുന്ന നേത്ര രോഗങ്ങള്‍ നിയന്ത്രിക്കാനും ഇത്തരത്തിൽ മാവിലകൾ പ്രയോജനം ചെയ്യും.
രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ക്ഷീണവും മറ്റ് ശാരീരിക അസ്വസ്ഥതകളും ഒഴുവാക്കി ഉന്മേഷം തോന്നാൻ മാവില ഇട്ട് തിളപ്പിച്ചാറിയ വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്.മാവില തണലില്‍ ഉണക്കി പൊടിച്ചിട്ട വെള്ളം ദിവസവും 3 നേരം കുടിച്ചാല്‍ മൂത്രാശയ കല്ല് മറുവാൻ സഹായിക്കും. കൂടാതെ എത്ര കഠിനമായ അതിസാരവും ശമിപ്പിക്കും.


ചെവി വേദന മാറുന്നതിന് മാവിലയുടെ നീര് പിഴിഞ്ഞെടുത്ത് ചെറുതായി ചൂടാക്കി ചെവിയില്‍ ഒഴിച്ചാല്‍ മതി.
മാവില കത്തിച്ച് ആ പുക ശ്വസിച്ചാല്‍ ഇക്കിളിനും തൊണ്ട രോഗങ്ങള്‍ക്കും ശമനമുണ്ടാക്കും.കാലിന്റെ ഉപ്പൂറ്റി വേദന മാറാന്‍ മൂത്ത മാവില കത്തിച്ച് ചാരം ഉപ്പൂറ്റിയില്‍ പുരട്ടിയാല്‍ വേദനയ്ക്ക് ആശ്വാസമുണ്ടാകും. നമ്മുടെ സംസ്കാരത്തോടും ഇഴചേർന്ന പാരമ്പര്യമാണ് മാവില. ഉത്സവങ്ങളിലും, ആചാര അനുഷ്ഠാനങ്ങളിലും, മറ്റു വിശേഷ അവസരങ്ങളിലുംക്ഷേത്രങ്ങളിലും, വീടുകളിലും മാവില തോരണം കെട്ടാറുണ്ട്. “ആരും മാവും കൊട്ടുക” എന്നൊരു ചടങ്ങു തന്നെ നമുക്കുണ്ട്.


മാവിലയുടെ കാമ്പിലുള്ള കറ കലര്‍ന്ന കാറ്റ് ശ്വസിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. അതൊരു ക്രിമി നാശിനി കൂടിയാണ്. കുരുത്തോല കൊണ്ട് അരങ്ങിടുമ്പോള്‍ ധാരാളം മാവിലകള്‍ അതിനിടയില്‍ തൂക്കിയിടുന്നത് കീടരോഗബാധയെ അകറ്റി നിര്‍ത്താനുള്ള മാവിലയുടെ ആന്റി ബാക്റ്റീരിയല്‍ കഴിവിനെയാണ് സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *