ഒരുകോടിയോളം വരുന്ന സ്വത്ത് റിക്ഷക്കാരന് നല്‍കി വയോധിക

ഒരുകോടിയോളം വരുന്ന തന്‍റെ സ്വത്തുക്കള്‍ ഡ്രൈവര്‍ക്ക് എഴുതിനല്‍കി വയോധിക. ഒഡീഷയിലെ ഖട്ടക്കിലെ മിനാട്ടിപട്നായിക്ക് എന്ന അറുപത്തിമൂന്ന് കാരിയാണ് വര്‍ഷങ്ങളായി തന്നെയും കുടുംബത്തെയും പരിപാലിച്ച് വരുന്ന ബുദ്ധ സമാല്‍ എന്ന റിക്ഷക്കാരന് സ്വത്തുക്കള്‍ എഴുതി നല്‍കിയത്


മിനാട്ടിയുടെ വീട്ടിലെ റിക്ഷക്കാരനാണ് സമാല്‍. തന്‍റെ പേരിലുള്ള മൂന്ന് വിടുകളും, സ്വര്‍ണാഭരണങ്ങളുമടങ്ങുന്ന മറ്റെല്ലാ സ്വത്തുക്കളും ഇയാളുടെ പേരിലേക്കെഴുതിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.സുരക്ഷിതമായി സംരക്ഷിച്ചയാളാണ് സമാല്‍. വൃക്ക തകരാറിലായി തന്‍റെ ഭര്‍ത്താവ് മരണപെട്ടശേഷം മകളോടൊപ്പമാണ് മിനാട്ടി കഴിഞ്ഞിരുന്നത്. പിന്നാലെ മകളും മരിച്ചു. ഈ സമയത്തെല്ലാം അവര്‍ക്കു തുണയായത് സമാലും കുടുംബവുമായിരുന്നു.

പ്രതിഫലമൊന്നും ആഗ്രഹിക്കാതെ തന്നെയും തന്‍റെ മകളെയും നോക്കിയിരുന്നത് സമാലായിരുന്നു എന്നും മീനാട്ടി പറഞ്ഞു.
എന്‍റെ ബന്ധുക്കള്‍ക്ക് ആവശ്യത്തിലധികം സമ്പാദ്യമുണ്ട്. പാവപ്പെട്ടവരെ സഹായിക്കാനാണ് ഞാനെന്നും ആഗ്രിഹിക്കുന്നത്. നിയമപരമായി ഞാന്‍ എന്‍റെയെല്ലാസ്വത്തുക്കളെല്ലാം ബുദ്ധയുടെ കുടുംബത്തിനു നല്‍കി,.അവര്‍ ഇത് അര്‍ഹിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *