ആ സര്‍പ്രൈസ് നീയാണ് ടോവി… ടോവിനോയ്ക്ക് നന്ദി പറഞ്ഞ് ഡിക്യു

നടന്‍ ടോവിനോ തോമസിന് നന്ദി പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍.കുറുപ്പി’ലെ സര്‍പ്രൈസ് അത് നീ ആണ് ടോവി.. കുറുപ്പിലെ പ്രധാനകഥാപാത്രമായ ചാര്‍ലിയെ അവതരിപ്പിച്ചത് ടോവിനോ തോമസാണ്.


ദുല്‍ഖർ സൽമാന്റെ കുറിപ്പ് വായിക്കാം


മലയാളത്തിലെ പ്രമുഖ താരങ്ങളിൽ ഒരാളായ നീ ചാർളി എന്ന അതിഥി വേഷം അവതരിപ്പിക്കാൻ പൂർണമനസ്സോടെ തയാറാണെന്ന് സംവിധായകനോടു പറഞ്ഞപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാകില്ല. നമ്മുടെ ഈ ചെറിയ ഇൻഡസ്ട്രിയിൽ പരസ്പരം പിന്തുണച്ച് ഒത്തൊരുമയോടെ മുന്നേറുമ്പോൾ, നമ്മൾ ആർക്കും തോൽപിക്കാൻ കഴിയാത്ത വലിയ ശക്തിയായി മാറും. ടൊവി, കുറുപ്പിൽ നിന്നെ കാണുന്നത് എനിക്ക് ഏറെ സന്തോഷം പകരുന്നു. ഞങ്ങളെ ഏവരെയും അതിശയിപ്പിച്ച പ്രകടനമാണ് നീ നിന്റെ കഥാപാത്രത്തിലൂടെ കാഴ്ചവച്ചത്. നിന്റെ കഥാപാത്രം നിഷ്കളങ്കവും പരാധീനതയുള്ളതും പ്രതീക്ഷ നിറഞ്ഞതുമായിരുന്നു. നിന്നെ ചാർളിയിൽനിന്ന് വേർതിരിക്കാൻ ഞങ്ങൾക്ക് വീണ്ടും വീണ്ടും നോക്കേണ്ടിവന്നു.നമ്മുടെ സിനിമയിലെ ഏറ്റവും വലിയ സർപ്രൈസ് നീ ആയതിനാൽ ഒരു പ്രൊമോയിലോ പോസ്റ്ററിലോ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. കുലീനമായ ഒരു മൗനത്തിൽ നീയും ചാർളിയെ ഒളിപ്പിച്ചു. നമ്മൾ കണ്ടുമുട്ടിയത് മുതൽ ഇന്നോളം കാത്തുസൂക്ഷിക്കുന്ന സൗഹൃദത്തിനും കുറുപ്പിന് നീ തന്ന പിന്തുണയ്ക്കുമെല്ലാം എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന് നന്ദി പറയുന്നു.‘മിന്നൽ മുരളി’ ഒരു ഇടിമുഴക്കമാകട്ടെ. എന്നെന്നും സ്നേഹത്തോടെ.

Leave a Reply

Your email address will not be published. Required fields are marked *