‘അടുക്കളയിലൂടെ ആരോഗ്യം’ വിശേഷങ്ങളുമായി അനീറ്റ സാം

അടുക്കളത്തോട്ടത്തിന്‍റെ ഫോട്ടോ രസത്തിനായി ഫോണില്‍ പകര്‍ത്തി തുടങ്ങി. മറ്റുള്ളവര്‍ക്ക് പ്രചോദനമാകട്ടെ എന്ന് കരുതി പിന്നിട് ഫെയ്സ്ബുക്ക് കൂട്ടായ്മയില്‍ ഇട്ടു. പാചകം, ഫോട്ടോഗ്രാഫി, ആങ്കറിംഗ്, കൃഷി എന്നു തുടങ്ങി അനീറ്റ സാം എന്ന യൂ ട്യൂബര്‍ കൈവെയ്ക്കാത്ത മേഖലകളില്ല. അനീറ്റയുടെ പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങള്‍ ‘കൂട്ടുകാരി‘യുമായി പങ്കുവയ്ക്കുന്നു.

സ്ത്രീകള്‍ പൊതുവെ കൈവെയ്ക്കാത്ത മേഖലയാണല്ലോ ഫോട്ടോഗ്രാഫി. എങ്ങനെയാണ് ഫോട്ടോഗ്രാഫിയിലേക്ക് തിരിഞ്ഞത്?

എനിക്ക് അത്യാവശ്യം നല്ലൊരു അടുക്കളത്തോട്ടം ഉണ്ട്. ടെറസിലാണ് കൃഷി ചെയ്യുന്നത്. വീട്ടാവശ്യത്തിനുള്ള പച്ചക്കറി കൃഷിയില്‍ നിന്ന് ലഭിക്കാറുണ്ട്. ഒരു ചുവട് ചീരയോ വെണ്ടയോ എന്തുമാകട്ടെ അത് അതിന് ആദ്യമായി ഇലവരുമ്പോഴോ കായ വരുമ്പോഴോ നമുക്ക് ഉണ്ടാകുന്ന സന്തോഷം വളരെ വലുതാണ്. എന്‍റെ അടുക്കളത്തോട്ടത്തിന്‍റെ ഫോട്ടോ അത് ഞാന്‍ മൊബൈലില്‍ പകര്‍ത്തി. അത് ഹരിത കേരളം എന്ന് ഫെയിസ് ബുക്ക് കൂട്ടായ്മയില്‍ ഇട്ടു. കൃഷിയുടെ ഫോട്ടോ പകര്‍ത്തി ഫോട്ടോഗ്രാഫി ക്രെയ്സ് ആയി മാറി.
കൃഷിയും പൂക്കളും എന്ന് ഗ്രൂപ്പ് ഒരു അഡ്മിന്‍ ഞാന്‍ ആണ്. . രണ്ട് വര്‍ഷം മുമ്പ് തുടങ്ങിയ ഗ്രൂപ്പ് ആണെങ്കിലും 54000 അംഗങ്ങള്‍ ആ ഗ്രൂപ്പില്‍ ഉണ്ട്. ഓരോരുത്തര്‍ക്കും തങ്ങളുടെ ആവശ്യത്തില്‍ കഴിഞ്ഞുള്ള വിത്തുകള്‍ ഞങ്ങള്‍ ഓരോരുത്തരും പരസ്പരം ഷെയര്‍ ചെയ്യാറുണ്ട്. മീറ്റ് അപ്പുകള്‍ സംഘടിപ്പിക്കാറുണ്ട്.

അനീറ്റ മൊബൈലില്‍ പകര്‍ത്തിയ ചിത്രം

കൃഷിമന്ത്രിയുടെ അവാര്‍ഡ് ലഭിച്ച് എന്ന് കേട്ടല്ലോ ?

അതെ, ബെസ്റ്റ് ഫീമെയില്‍ ഫോട്ടോഗ്രാഫിക്കുള്ള അവാര്‍ഡ് എനിക്ക് ലഭിച്ചിരുന്നു. ഫെയ്സ്ബുക്ക് കൂട്ടായ്മ സംഘടിപ്പിച്ച ആ മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചത് ഫോട്ടോഗ്രാഫിയിലേക്ക് കടന്നു വരവിന് പ്രചോദനമായി.

ബെസ്റ്റ് ഫീമെയില്‍ ഫോട്ടോഗ്രാഫി അവാര്‍ഡ് കൃഷിമന്ത്രി വി.എസ് സുനില്‍‌കുമാറില്‍ നിന്ന് ഏറ്റുവാങ്ങുന്നു

വൈറലായ ചക്കക്കുരു ഷേക്കിന്‍റെ യഥാര്‍ത്ഥ അവകാശി അനീറ്റയാണല്ലോ. അതെ കുറിച്ച് ഇന്ത്യന്‍ എക്സ്പ്രസ് പോലുള്ളമാധ്യമങ്ങളില്‍ രണ്ട് വര്‍ഷത്തിന് മുന്‍പ് വന്നതാണല്ലോ എന്താണ് അതെ കുറിച്ച് പറയാനുള്ളത് ?

ശരിയാണ് മലപ്പുറത്തുള്ള അബ്ദുള്‍ റഷീദ് എന്നൊരു എന്‍റെ ഫ്രണ്ടിന് ചക്കക്കുരുഷേക്കിന്‍റെ റെസിപി പറഞ്ഞുകൊടുത്തു. അദ്ദേഹം തന്‍റെ ഫ്രണ്ടിന് വാട്സ് ആപ്പ് വോയ്സ് റെസിപി ഇട്ടുകൊടുത്തു. ആ വോയ്സ് അങ്ങനെ വൈറല്‍ ആയി. അതിന്‍റെ പിന്നിലുള്ള എന്നെ ആരു ഓര്‍ത്തില്ല എന്നതാണ് സത്യം.

ലോക്ക്ഡൌണ്‍സമയത്ത് ജനങ്ങള്‍ വീട്ടില്‍ ഉണ്ടാകുന്ന പച്ചക്കറി ഉപയോഗിച്ച് ആഹാരമുണ്ടാക്കി തുടങ്ങി. നമ്മള്‍ എല്ലാവരും 40 കൊല്ലം പിറകോട്ട് സഞ്ചരിച്ചു എന്നുവേണം പറയാന്‍. ചക്കയും അനുബന്ധ സാധനങ്ങളും ഉപയോഗിച്ച് പാചകം ചെയ്തു. എന്തിനേറെ മാവില ഉപയോഗിച്ച് വരെ ജനങ്ങള്‍ സ്ക്വാഷ് ഉണ്ടാക്കി. കോറണക്കാലത്ത് തന്നെയാണ് ചക്കരുരു ഷേക്കിന് സ്വീകര്യത ലഭിച്ചത്. എന്‍റെ റെസിപി എന്ന നിലയില്ല അത് വൈറലായത് എന്ന് മാത്രം

കുക്കറി ചാനലിന് കുറിച്ച് പറയാനുള്ളത്?

Leyah’s kitchen (WORLD OFAANEE) ഇതാണ് ചാനലിന്‍റെ പേര്.പാചകം എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ്. ആളുകള്‍ക്ക് ആരോഗ്യത്തിന് ഹാനികരമല്ലാത്ത പദാര്‍ത്ഥങ്ങള്‍ മാത്രമാണ് ഞാന്‍ പാചകത്തിന് ഉപയോഗിക്കുന്നത്. പാചകത്തിന് ഉപയോഗിക്കുന്ന മല്ലിയും മുളകും മഞ്ഞളും എല്ലാം കഴുകി ഉണക്കി വീട്ടില്‍ തന്നെ പൊടിച്ച് എടുക്കുകയാണ് ചെയ്യുന്നത്.

ലോക്ക്ഡൌണ്‍ സമയത്താണ് ചാനല്‍ ആരംഭിക്കുന്നത്. ചക്കകുരു ഷേക്ക് പോലെ വൈറല്‍ ആയില്ലെങ്കിലും ഓട്സ് കൊണ്ടുള്ള പൌഡറിന്‍റെ റെസിപിക്ക് വലിയ ഡിമാന്‍റ് ആണ്. ന്യുയോര്‍ക്ക്, ഗള്‍ഫ് രാജ്യങ്ങളിലുള്ള ആളുകള്‍ റെസിപ്പിക്കായി അളുകള്‍ വിളിച്ചപ്പോള്‍ എനിക്ക് അത്ഭുതം തോന്നി.

നമ്മുടൊയെക്കെ അമ്മമാര്‍ക്കോ അമ്മൂമ്മയോ നന്നായി പാചകം ചെയ്യുന്നവരാണ്. എന്നാല്‍ അവരുടെ സ്പെഷ്യല്‍ ഐറ്റം എന്ന നിലയില്‍ മറ്റുള്ളവരുടെ മുമ്പില്‍ പ്രസന്‍റ് ചെയ്യാന്‍ നമുക്ക് പറ്റിയില്ല. അത് എന്‍റെ അമ്മയുടെ റെസിപി ആണ് അല്ലെങ്കില്‍ ആയിരുന്നു എന്‍റെ മോള്‍ക്ക് പറയാന്‍ പറ്റണം എന്ന ഉദ്ദേശ്യത്തോടെയാണ് കുക്കറി ചാനല്‍ യൂടൂബില്‍ ആരംഭിച്ചത്.

കൃഷി,ഫോട്ടോഗ്രാഫി, പാചകം എല്ലാമേഖലയിലും കൈവെച്ചല്ലോ?

എല്ലാ മേഖലകളും തന്നെ പരസ്പരം കണക്റ്റഡ് ആണ്. ‘അടുക്കളയിലൂടെ ആരോഗ്യം’ ആ ഒരു കണ്‍സ്പ്റ്റാണ് എനിക്കുള്ളത്. ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കാന്‍ നല്ല ഭക്ഷണം ആവശ്യമാണ്. അതുകൊണ്ടാണ് അടുക്കളതോട്ടത്തിലേക്ക് തിരിഞ്ഞത്.

മൂന്നാറില്‍ എന്‍റെ പേരന്‍റ്സ് കൃഷി ചെയ്യാറുണ്ട്. വീട്ടാവശ്യത്തിനുള്ള പച്ചക്കറി പുറത്തുനിന്ന് വാങ്ങാറില്ല. അതു എനിക്ക് കൃഷിയിലേക്ക് തിരിയാന്‍ പ്രചോദനമായി.അതുകൊണ്ട് തന്നെയാണ് വീട്ടിലേക്ക് ആവശ്യമായ പച്ചക്കറി കൃഷി ചെയ്യുന്നത്. പാചകത്തിന് ആവശ്യമായ പച്ചക്കറി ഫെയ്സ് ബുക്ക് കൂട്ടായ്മയില്‍ ഞങ്ങള്‍ ഷെയര്‍ ചെയ്യാറുണ്ട്.

മഞ്ഞള്‍ എനിക്ക് ഗ്രൂപ്പില്‍ നിന്ന് കിട്ടിയതാണ്. അത് വീട്ടാവശ്യത്തിന് മാത്രം പൊടിച്ച് ഉപയോഗിക്കുന്നു. എന്‍റെ കൈവശം ഉള്ള വഴുതനങ്ങ എനിക്ക് ആവശ്യത്തിന് ശേഷം ഉള്ളവ ഞാനും ഷെയര്‍ ചെയ്യുന്നു. അങ്ങനെ ഞങ്ങള്‍ എല്ലാവരും തന്നെ പരസ്പരം സഹകരണത്തോടെയാണ് മുന്നോട്ടു പോകുന്നത്.

ഒരുകാലത്ത് നമ്മള്‍ എല്ലാവരും അച്ഛന്‍ അല്ലെങ്കില്‍ അമ്മയുടെ തൊഴില്‍ കൃഷിയാണെന്ന് പറയാന്‍ മടി കാണിച്ചിരുന്നു. ഇന്ന് അതല്ല സ്ഥിതി വീട്ടില്‍ കൃഷി ഉണ്ടെന്ന് ആളുകള്‍ പറയുന്നത് അഭിമാനത്തോടെയാണ്. വിഷപൂരിത പച്ചക്കറി കഴിച്ച് ആരോഗ്യം നശിച്ച് കാണാന്‍ ആരും ആഗ്രഹിക്കുന്നില്ല. ജനങ്ങള്‍ എല്ലാവരും ആരോഗ്യത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.

മറ്റ് വിശേഷങ്ങള്‍ ?

സമകാലീന സംഭവങ്ങളെകുറിച്ച് ഞാന്‍‌ എഴുതാറുണ്ട്. മോട്ടിവേഷന്‍ സ്പീക്കറും ആകാറുണ്ട്.ഒരുപാട് സുഹൃത്തുക്കള്‍ക്ക് മാര്‍ഗനിര്‍ദേശം കാണിച്ച്കൊടുക്കാന്‍‌ സാധിച്ചിട്ടുണ്ട്.കേരളവിഷന്‍ ചാനലില്‍ ആങ്കറിംഗ് ചെയ്യാറുണ്ട്.

വീട് സ്വദേശം ?


എന്‍റെ സ്വദേശം ഇടുക്കി മൂന്നാര്‍ ആണ്. ഞാന്‍ ഇപ്പോള്‍ താമസിക്കുന്നത് തിരുവന്തപുരത്താണ്. ഭര്‍ത്താവ് സാം. മകള്‍ ഐറിൻ ഏയ്ഞ്ചൽ സാം.

Leave a Reply

Your email address will not be published. Required fields are marked *