മഴക്കാലരോഗങ്ങളെ കരുതലോടെ നേരിടാം


കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കാനുള്ള നെട്ടോട്ടത്തിലാണ് ലോകം. മഴക്കാലം എത്തി കഴിഞ്ഞു. മഴക്കാലത്തോടൊപ്പം പകര്‍ച്ച വ്യാധികളും വിരുന്നിനെത്തും.
മഴക്കാലത്ത് വയറിളക്കരോഗങ്ങൾ വളരെ കൂടുതലാണ്.മിക്ക രോഗാണുക്കൾക്കും മനുഷ്യൻ തന്നെയാണ് രോഗസ്രോതസ്. ഉദാ. കോളി എന്നാൽ ചില തരം വയറിളക്കരോഗങ്ങൾക്ക് മൃഗങ്ങളും മനുഷ്യരുംഒരേപോലെ രോഗസാതസ്സുകളായി മാറാം. മഴക്കാലത്ത് വ്യാപകമാകുന്ന അതിസാര രോഗങ്ങൾക്കെതിരെ ആവശ്യമായ മുൻകരുതൽ വേണം


രോഗവ്യാപനം


മനുഷ്യവിസർജജ്യം ഏതെങ്കിലും സ്രോതസ് മുഖേന വായിലെത്തുന്നതാണ് രോഗവ്യാപനത്തിന് കാരണം. അത് കുടിവെള്ളം വഴിയോ,ആഹാരം വഴിയോ ചിലപ്പോൾ നേരിട്ടോ വ്യാപിച്ചേക്കാം. കുട്ടികളിലാണ് ഇതിനും സാധ്യത കൂടുതൽ.
എല്ലാത്തരം വയറിളക്കരോഗങ്ങളും 6 മാസം മുതൽ 12 വയസ്സുവരെയുള്ള കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നത്

6 മുതൽ 11 മാസം വരെയാണ് ഏറ്റവും കൂടുതൽ സാധ്യത. മുലപ്പാലിൽ നിന്ന് മറ്റ് ആഹാരങ്ങളിലേക്ക് മാറുന്ന സമയം കുട്ടികളുടെ പ്രതിരോധശക്തി കുറയുന്നതും മലിനപ്പെട്ട ആഹാരവുമാണ് ഇതിന് കാരണം. പട്ടിണി, പോഷകാഹാരക്കുറവ്, മാസം തികയാതെ പിറക്കൽ, ശുചിത്വമില്ലായ്മ,രോഗ പ്രതിരോധ ശക്തിക്കുറവ്, എന്നിവയാണ് രോഗം പിടിപെടാൻ സാധ്യത വർദ്ധിപ്പിക്കുന്നത്,വൈറൽ രോഗ കാരണത്തിന് 20 ശാരീരിക ലക്ഷണങ്ങൾ കുറവായിരിക്കും. എന്നാൽ ബാക്ടീരിയ, വയറു വേദന, ശര്‍ദ്ദി, രക്തവും ചെളിയും കലർന്ന മലം, പനി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം.


ചികിത്സയും നിയന്ത്രണവും


തുടര്‍ച്ചയായ അതിസാരം വഴി ജല നഷ്ടം ശരീരത്തിന് ഉണ്ടാകുന്നതിനാല്‍ തിളപ്പിച്ചാറ്റിയ വെള്ളം ഇടവിട്ട് കൊടുത്ത് കൊണ്ടിരിക്കുക.


ഏത് കാരണമായാലും ആദ്യ 4 മണിക്കൂറുകൾക്കുള്ളിൽ 2 മുതൽ 4 ലിറ്റർ വരെ ഒ.ആർ.എസ് ലായനി കലക്കി നൽകുക


സാധാരണ കഴിക്കുന്ന ആഹാരങ്ങൾ തുടർന്നും നൽകാം. പാൽ കുടിക്കുന്ന കുട്ടികൾക്ക് പാൽ തുടർന്നും നൽകണം. രോഗകാരണം ഷിഗല്ലാ, ടൈഫോയ്ഡ്, കോളറ എന്നിവ അല്ലെങ്കിൽ ആന്‍റി ബയോട്ടിക്കുകൾ നൽകുന്നത് ഗുണത്തേക്കാളേറെ ദോഷമാണ്.


വയറിളക്കം ഉടനടി നിർത്തുന്ന ഓപ്പിയും ലാമോട്ടിൻ എന്ന ഔഷധവും നൽകുന്നത് അപകടകരമാണ്. ഗർഭിണികൾക്ക് പോഷകാഹാരക്കുറവ് പരിഹരിച്ചും കുട്ടികൾക്കുള്ള സമീകൃതാഹാരവും ശരിയായ മുലയൂട്ടലും കുട്ടികളിൽ വയറിളക്ക രോഗങ്ങൾ കുറയ്ക്കാൻ സഹായിക്കും


കുട്ടികൾക്ക് ശൗചാലയങ്ങളുടെ ശരിയായ ഉപയോഗവും അവയുടെ ഉപയോഗത്തിനുശേഷമുള്ള കൈകാൽ കഴുകലും പറഞ്ഞുകൊടുക്കുക.

ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഈച്ച കയറാതെ നന്നായി അടച്ചു വയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *