അമിത മൂത്രശങ്കയ്ക്ക് കാരണം ഈ ഭക്ഷണ പദാര്‍ത്ഥങ്ങളാണ്
മൂത്രം ഒഴിച്ചിട്ടുവന്നാലും മൂത്രശങ്ക നിങ്ങളെ അലട്ടാറുണ്ടോ.മൂത്രശങ്കയധികമായാല് ഉറക്കക്കുറവടക്കമുള്ള പല പ്രശ്നങ്ങളും നേരിടേണ്ടതായിവരും.ഇത് ചെറിയ പ്രശ്നമായി തള്ളികളയാന്‍ വരട്ടെ. പരിധി വിട്ടാല്‍ ചികിത്സിയ്ക്കേണ്ടതുമാണ്. . അമിത മൂത്രശങ്കയ്ക്ക് കാരണം ചില ഭക്ഷണ പദാര്‍ത്ഥങ്ങളാണ് അവ ഏതൊക്കെയാണ് എന്ന് നമുക്ക് നോക്കാം.
ഏതൊക്കെ ഭഷണം കഴിച്ചാലാണ് ഇത്തരത്തില്‍ മൂത്ര ശങ്കതോന്നുന്നതെന്ന് നോക്കാം.
കഫീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ മൂത്രശങ്ക വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്.
മദ്യം മൂത്രശങ്ക വര്‍ദ്ധിപ്പിയ്ക്കും. ഇത് അഡ്രിനാലിന്‍ ഹോര്‍മോണിനെ ബാധിയ്ക്കുന്നതാണ് കാരണം.
സോര്‍ബിറ്റോള്‍ അടങ്ങിയ പഴജ്യൂസുകളും
എപ്പോഴും മൂത്രമൊഴിക്കാനുള്ള തോന്നലിന് കാരണമാണ്
സോഡയും മൂത്രമൊഴിയ്ക്കാനുള്ള തോന്നല്‍ വര്‍ദ്ധിപ്പിയ്ക്കും. ഇത് യൂറിനറി ബ്ലാഡറിനെ ബാധിയ്ക്കുന്നതാണ് കാരണം.
ശരീരത്തില്‍ ഉപ്പിന്റെ അംശം കുറയുമ്പോഴും ഇത് സംഭവിയ്ക്കാം.
ചോക്ലേറ്റ് മൂത്രശങ്ക വര്‍ദ്ധിപ്പിയ്ക്കും. ഇത് ബ്ലാഡറിനെ അസ്വസ്ഥമാക്കുകയും കിഡ്നിയില്‍ നിന്നും വെള്ളം വലിച്ചെടുക്കുകയും ചെയ്യും.
അസിഡിറ്റി കൂടിയ തക്കാളി പോലുള്ള ഭക്ഷണങ്ങള്‍ മൂത്രശങ്ക വര്‍ദ്ധിപ്പിയ്ക്കും.