അയ്യപ്പനില്ലാത്ത പത്താണ്ട്


സ്വന്തം ജീവിതത്തെ ഒറ്റയ്ക്ക് ആഘോഷമാക്കി തീര്‍ത്ത കവി അയ്യപ്പന്‍. കുടിച്ചു കൂത്താടി കവിത എഴുതി ഭ്രാന്തനെ പോലെ അലഞ്ഞു തിരിഞ്ഞ് ഒടുവില്‍ തെരുവില്‍ തന്നെ അലിഞ്ഞു ഇല്ലാതായി. അതെ അയ്യപ്പന്‍ എന്ന ‘തെരുവിന്‍റെ കവി’ നമ്മെ വിട്ടുപോയിട്ട് പത്ത് ആണ്ട് ഇന്ന് തികയുന്നു.


തെരുവുകള്‍ തോറും അയാള്‍ കവിതയെ ഉദരത്തില്‍ പേറി ഭ്രാന്തമായി അലഞ്ഞിരുന്നു എന്ന് ആര്‍ക്കാണ് മനസ്സിലാവുക. സവിശേഷമായ ബിംബയോജനയിലൂടെ കയ്പാർന്ന ജീവിതാനുഭവങ്ങൾ ആവിഷ്കരിച്ചുകൊണ്ടു് കവിതയ്ക്ക് പുത്തൻഭാവുകത്വം കവിതയ്ക്ക് നല്‍കി. അങ്ങനെ ലഹരി മണക്കുന്ന അദ്ദേഹത്തിന്‍റെ കവിത നമ്മള്‍ മലയാളികള്‍ക്ക് പ്രീയപ്പെട്ടവയായി മാറി.


1949 ഒക്ടോബർ 27-ന് തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരത്ത് ജനിച്ചു. അറുമുഖനും മുത്തമ്മാളുമായിരുന്നു മാതാപിതാക്കൾ.അയ്യപ്പന് ഒരു വയസ്സുള്ളപ്പോൾ അച്ഛനും പതിനഞ്ച് വയസ്സുള്ളപ്പോൾ അമ്മയും ആത്മഹത്യ ചെയ്തു. തുടർന്ന് മൂത്ത സഹോദരി സുബ്ബലക്ഷ്മിയുടെയും സഹോദരീഭർത്താവായ വി. കൃഷ്ണന്റെയും സംരക്ഷണയിൽ നേമത്ത് വളർന്നു. വിദ്യാഭ്യാസം കഴിഞ്ഞ് അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായി

2010-ലെ കവിതയ്ക്കുള്ള ആശാൻ പുരസ്കാരം അഹർനായിരുന്നു. ചെന്നൈയിൽ പുരസ്കാരം ഏറ്റുവാങ്ങാനിരിയ്ക്കേയാണ് ഒക്ടോബർ 21-ന് വൈകീട്ട് ആറുമണിയോടെ അദ്ദേഹം തിരുവനന്തപുരത്തു അന്തരിച്ചു. പോലീസിന്റെ ഫ്ലയിങ്ങ് സ്ക്വാഡ് വഴിയിൽ അബോധാവസ്ഥയിൽ കണ്ടെത്തി ആശുപത്രിയിലെത്തിച്ച അയ്യപ്പനെ തിരിച്ചറിഞ്ഞത് മരണശേഷമാണ്. തൈക്കാട് ശാന്തികവാടത്തിലാണ് കവി അയ്യപ്പന്‍ അന്ത്യവിശ്രമം കൊള്ളുന്നത്.
ചെന്നൈയിൽ ആശാൻ പുരസ്കാരം ലഭിക്കുന്ന വേളയിൽ അവതരിപ്പിക്കുവാൻ വേണ്ടി അദ്ദേഹത്തിന്റെ കൈമടക്കിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയതാണീ കവിത

പല്ല്

അമ്പ് ഏതു നിമിഷവും
മുതുകിൽ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്
വേടന്റെ കൂര കഴിഞ്ഞ് റാന്തൽ വിളക്കുകൾ ചുറ്റും
എന്റെ രുചിയോർത്ത്
അഞ്ചെട്ടു പേർ
കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതിൽ തുറന്ന്
ഒരു ഗർജ്ജനം സ്വീകരിച്ചു
അവന്റെ വായ്‌ക്ക് ഞാനിരയായി

Leave a Reply

Your email address will not be published. Required fields are marked *