അറിയാം ചക്കപ്പഴത്തിലെ പൈങ്കിളിയുടെ വിശേഷങ്ങള്‍
കുടുംബ പ്രേക്ഷകര്‍ ഏറെയുള്ള ഒരു പരിപാടിയാണ് ചക്കപ്പഴം. അശ്വതി ശ്രീകാന്ത്, എസ്പി ശ്രീകുമാര്‍, അര്‍ജുന്‍ സോമശേഖര്‍ തുടങ്ങി മലയാളികള്‍ക്ക് ഏറെ സുപരിചിതരായ താരങ്ങളാണ് ചക്കപ്പഴത്തില്‍ വേഷമിടുന്നത്. ചക്കപ്പഴത്തിലെ പൈങ്കിളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി ശ്രുതി രജനികാന്ത് തന്‍റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.
‘പൈങ്കിളി എന്ന് അറിയപ്പെടുന്നുണ്ടെങ്കിലും ശ്രുതി രജനികാന്ത് എന്നാണ് യഥാര്‍ഥ പേരെന്ന് അധികമാര്‍ക്കും അറിയാന്‍ വഴിയില്ല. പരമ്ബരയില്‍ സദാസമയവും ഉറങ്ങാനിഷ്ടമുള്ളയാളാണ് പൈങ്കിളി. ഭര്‍ത്താവായ പോലീസുകാരനാട്ടെ സസ്പെന്‍ഷനിലുമാണ്. അമ്മേടെ സ്വര്‍ണ്ണ ഉണ്ടയെന്നാണ് പൈങ്കിളി മകനെ വിശേഷിപ്പിക്കാറുള്ളത്.
പരമ്പരയില്‍ മകനായിട്ടെത്തുന്ന കുഞ്ഞ് എന്റെ മകനാണോയെന്നാണ് പലരും ചോദിക്കുന്നുണ്ടെന്നാണ് ശ്രുതിയിപ്പോള്‍ പറയുന്നത്. എന്നാല്‍ ഞാന്‍ വിവാഹിതയല്ലെന്നും അവന്റെ പേര് റെയ്ഹു എന്നാണെന്നും’ ശ്രുതി രജനികാന്ത് പറയുന്നു.
കണ്ണനൊപ്പമുള്ള പുത്തന്‍ ചിത്രങ്ങളുമായി എത്തിയപ്പോഴായിരുന്നു ഓണ്‍സ്‌ക്രീനിലെ മകനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ശ്രുതിയുടെ മറുപടി.