“ഒരു പെൺകുട്ടി അവളെക്കുറിച്ചുള്ള നല്ല വാക്കുകളെ ഇഷ്ടപ്പെടുന്നു”: സുസ്മിതാ സെൻ

ഈ കഴിഞ്ഞ വർഷം തന്നെ ജീവിതത്തിലുണ്ടായ നേട്ടങ്ങളെയും നഷ്ടങ്ങളെയും പറ്റിയുള്ള ഒരു കുറിപ്പ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് നടി സുസ്മിത സെൻ. തന്റെ സന്തോഷത്തിലും സങ്കടത്തിലും കൂടെ നിന്ന ആരാധകരോട് താരം നന്ദി പറയുകയും ചെയ്തിട്ടുണ്ട്.ഇതും ആരാധകർ എന്നത്തെയും പോലെ തന്നെ ഏറ്റെടുത്തിരിക്കുകയാണ്.

തന്റെ ജീവിതത്തിലെ എല്ലാ പ്രധാന കാര്യങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ സുസ്മിത സെന്നും പങ്കാളി റഹ്മാൻ ഷോളും തമ്മിൽ വേർപിരിയുന്ന വിവരങ്ങളും താരം പങ്കുവെച്ചിരുന്നു. “ഞങ്ങൾ സുഹൃത്തുക്കളായി തന്നെയാണ് തുടങ്ങിയത്. പിരിയുന്നതും സുഹൃത്തുക്കളായി തന്നെ, ഈ ബന്ധം അവസാനിച്ചിരിക്കുന്നു. സ്നേഹം നിലനിൽക്കും എന്നായിരുന്നു താരം കുറിച്ചത്.”

എന്നാൽ ഇപ്പോൾ 2022 ൽ ശുഭ പ്രതീക്ഷകളോടെ താരം പങ്കുവെച്ച കുറിപ്പും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

കുറിപ്പിൽ പറയുന്നതിങ്ങനെ ” ഒരു പെൺകുട്ടി അവളെക്കുറിച്ചുള്ള നല്ല വാക്കുകളെ ഇഷ്ടപ്പെടുന്നു. എന്റെ ടൈംലൈൻ നല്ല വാക്കുകളാൽ അനുഗ്രഹീതമാണ്. പ്രിയപ്പെട്ടവരെ എന്റെ ജീവിതത്തിന്റെ ഭാഗമായതിൽ നന്ദിയുണ്ട്. എന്റെ യാത്രയിൽ ഞാൻ വിശ്വസിക്കുന്നു. ജീവിത ഗ്രാഫിൽ ഉയർച്ചയും താഴ്ചയുമുണ്ടായ വർഷമാണ് 2021. വർഷാവസാനത്തോട് അടുക്കുമ്പോൾ പുതിയ ആളായി മാറിയിരിക്കുന്നു. എന്റെ ജീവിതത്തിൽ എനിക്ക് ലഭിച്ച എല്ലാ നന്മകളോടും നന്ദി പറയുന്നു. അതിൽ വലിയൊരു ഭാഗമാണ് നിങ്ങൾ. നിങ്ങളെ ഞാൻ സ്നേഹിക്കുന്നു. അവിശ്വസനീയമായ 2022 നായി കാത്തിരിക്കുക. ശുഭ ചിന്തകളുമായി ഇരിക്കുക ” എന്നായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *