അവാർഡിൻറെ തിളക്കത്തിൾ ‘ഗോശ്രീ ഡയറിഫാം ‘

ടീച്ചർ എന്ന പ്രൊഫഷണൽ ജോലിയിൽ നിന്നും ക്ഷീര കർഷകയുടെ റോളിലേക്ക് ജീവിതചക്രം മാറിയപ്പോൾ ആത്മ സംതൃപ്തി കൂടിയെന്ന അഭിപ്രായമാണ് മായാദേവിക്ക്. ചേർത്തല എസ് എൻ ജി എം ൽ കമ്പ്യൂട്ടർ സയൻസ് അധ്യാപിക ആയിരുന്നു മായാദേവി, ഇരട്ട കുട്ടികളുടെ അമ്മയായതോടെയാണ് ജോലി ഉപേക്ഷിച്ചു പശു വളർത്തലിലേക് മാറിയത്. ആത്മാർത്ഥയും ആത്‌മസംത്രപ്തിയും ഉണ്ടെകിൽ വിജയം സുനിശ്ചിതമെന്നു മായാദേവിയുടെ വിജയം തെളിയിക്കുന്നു… അതിനുള്ള പ്രതിഫലമാണ് സംസ്ഥാനതെ മികച്ച ക്ഷീരകർഷക എന്ന ബഹുമതി… തന്റെ ഗോശ്രീ ഗോശാലയെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുകയാണ് മായാദേവി കൂട്ടുകാരിയുമായി…


കോളജ് അധ്യാപനം അവസാനിപ്പിച്ച് കൃഷിയിലേക്ക് തിരിയാനുള്ള കാരണം?
ചേര്‍ത്തല എസ് എന്‍ ജി എം ഇല്‍ കമ്പ്യൂട്ടര്‍ സയന്‍സ് അദ്ധ്യാപികയായിരുന്നു ഞാന്‍. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് റിസൈന്‍ ചെയ്യുന്നത്. വൈറ്റ് കോളര്‍ ജോബ് ചെയ്യുന്നതിനോട് പണ്ടേ താല്പര്യമില്ല. ഇരട്ടകുട്ടികള് ജനിച്ചതോടുകൂടി ജോബ് റിസൈന്‍ ചെയ്തു. കുട്ടികള്‍ വലുതായപ്പോള്‍ കൃഷിയിലേക്ക് ഞാന്‍ ശ്രദ്ധപതിപ്പിച്ചു.
ഏതൊക്കെ ഇനം പശുക്കളാണ് ഉള്ളത്?
ആദ്യം ഒരുപശുവുമായാണ് ഫാം ആരംഭിക്കുന്നത്. നാടന് പശുക്കള്‍ നേരത്തേ ഉണ്ടായിരുന്നു. ഇപ്പോശ് ഇല്ല. സങ്കരയിനം പശുക്കളുടെകൂടെ നാടന് പശുക്കളെയും പരിപാലിക്കുവാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് അങ്ങനെ ചെയ്തത്. ജേഴ്സിയുംക്രോസും പശുക്കളാണ് ഫാമില് ഇപ്പോള് ഉള്ളത്.
മറ്റ് സഹായികള് ?
ഭര്‍ത്താവിന്റെ സപ്പോര്‍ട്ടാണ് എനിക്ക് കൈമുതലായിട്ടുള്ളത്. സഹായത്തിനായി ഒന്നുരണ്ടുപേരുണ്ട്. അഞ്ചാം ക്ലാസില് പഠിക്കുന്ന മക്കളും എന്നെ സഹായിക്കാറുണ്ട്. കഴിഞ്ഞ ഒരുമാസം സഹായികള് ഇല്ലാതിരുന്നപ്പോള് അവരുടെ സഹായം കൊണ്ടാണ് മുന്നോട്ട് പോകാന് കഴിഞ്ഞത്.
പാല് കടകളില്കൊണ്ട് കൊടുക്കാറുണ്ടോ ?
കടകളില്‍ ഒന്നും കൊടുക്കാറില്ല. അത്യാവശ്യക്കാര് വീട്ടില് വന്ന് വാങ്ങിക്കുകയാണ് പതിവ്. പാല് പാക്കറ്റില് കൊടുക്കാറില്ല ലൂസ് ആയിട്ടാണ് വില്‍ക്കുന്നത്. നെയ്യ് മാത്രം കുപ്പികളിലാക്കി കൊടുക്കുന്നു. .
പശുക്കള്‍ക്കുള്ള തീറ്റ എങ്ങനെയാണ് ലഭ്യമാക്കുന്നത്?
ശാന്തി എന്ന കമ്പനിയുടെ കാലിത്തീറ്റയാണ് ഫാം തുടങ്ങിയത് മുതല്‍ ഉപയോഗിക്കുന്നത്. പുല്ലിന് ഒരു സ്ഥലം പാട്ടത്തിനെടുത്തു കൃഷി ചെയ്യുകയാണ്. അവിടുന്ന് പശുക്കള്‍ക്കെല്ലാം കൊടുക്കാനുള്ള പുല്ല് കിട്ടുന്നുണ്ട്.

പശുക്കള്‍ക്ക് സാധാരണ പിടിപെടുന്ന രോഗങ്ങള്‍ ഏതൊക്കെയാണ്? എങ്ങനെയുള്ള ചികിത്സാരീതികളാണ് പിന്തുടരുന്നത്
അകിട് വീക്കമാണ് പശുക്കള്‍ക്ക് സാധാരണ ഉണ്ടാകുന്ന രോഗം. കാഠിന്യം കുറവാണെങ്കില്‍ പച്ചമരുന്ന് ഉപയോഗിക്കും ;കൂടുതലാണെങ്കില്‍ ഡോക്ടറിനെ സമീപിക്കും. കൂടുതലും അസുഖം വരാതെ നോക്കും. തൊഴുത്ത് വൃത്തിയായി പാലിക്കുകയാണെങ്കില്‍ത്തന്നെ പകുതിയില്‍ അധികം അസുഖം വരാതെ നോക്കാം.
പശുക്കളെ മറ്റ് പറമ്പുകളില്‍ മാറ്റിക്കെട്ടാറുണ്ടോ?
പുതിയരീതിയില്‍ പശുക്കളെ മാറ്റിക്കെട്ടാറില്ല. ചൂട് സഹിക്കാന്‍ പറ്റാത്ത പശുക്കള്‍ ആയതിനാല്‍ ഫാമില്‍ തന്നെ കെട്ടും
2ൌൈ, മൂത്രം തുടങ്ങിയവ ഫലപ്രദമായി ഉപയോഗിക്കാന് എന്തൊക്കെ മാര്ഗങ്ങളാണ് താങ്കള് സ്വീകരിക്കുന്നത്?
ബയോഗ്യാസ് പ്ലാന്റ് ഉണ്ട്. അതില്‍ നിന്നും വരുന്ന സ്‌കറി പച്ചക്കറി കൃഷി വേണ്ടി ഉപയോഗിക്കുന്നു.
പാല്‍ കറക്കാന്‍ മെഷീന്‍ ഉപയോഗിക്കുന്നുണ്ടോ? നിലവില്‍ എത്ര തവണ കറക്കും?
ആദ്യമൊക്കെ സ്വയമേയാണ് കറന്നുകൊണ്ടിരുന്നത്. ഇപ്പൊ രണ്ടു കറവക്കാരുണ്ട്. കൈ കൊണ്ടും മെഷീന്‍ കൊണ്ടും കറക്കുന്നുണ്ട്. രാവിലെയും ഉച്ചയ്ക്കും കറക്കും. 7 ലിറ്റര് പാല് ദിവസേന കിട്ടുന്നുണ്ട്
സംസ്ഥാനസര്ക്കിരിന്റെ മികച്ച ക്ഷീരകര്ഷയ്ക്കുള്ള അവാര്ഡ് തേടിയെത്തിയപ്പോള് എന്ത് തോന്നി ?
വളരെ സന്തോഷം തോന്നി. എന്നെ പോലുള്ള തുടക്കകാരിക്ക് ഇത്തരത്തിലുള്ള പ്രോത്സാഹനങ്ങള് കിട്ടുന്നത് മുന്നോട്ടുള്ള യാത്രയ്ക്ക് പിന്ബലമേകും. മറ്റ് സ്ത്രീകള്ക്ക് ഇത്തരത്തിലുള്ള കൃഷിയിലേക്ക് കടക്കാന് ഇത് ഒരു പ്രചോദനമായി ഞാന് കാണുന്നു.
കുടുംബം ?
ഭര്ത്താവ് പിഎം വാസുദേവ്. പ്രവാസിയാണ്. മക്കള് മുകുന്ദ് കൃഷ്ണ, മാധവ് കൃഷ്ണ
അഭിമുഖം തയ്യാറാക്കിയത്
അനീഷ

Leave a Reply

Your email address will not be published. Required fields are marked *