അസിഡിറ്റിക്ക് കാരണങ്ങളും പരിഹാരമാര്‍ഗങ്ങളും
അസിഡിറ്റി അല്ലെങ്കില്‍ വയര്‍ എരിച്ചല്‍ ഇന്ന് പ്രായഭേദമന്യേ ഏവരേയും അലട്ടുന്ന ഒരു പ്രശ്നമാണ്.
അസിഡിറ്റിക്ക് പ്രധാനകാരണങ്ങള്‍
ആരോഗ്യകരമല്ലാത്ത ഭക്ഷണങ്ങളാണ് മിക്കവാറും അസിഡിറ്റിക്ക് കാരണമാകുന്നത്. സമയക്രമമില്ലാതെ ഭക്ഷണം കഴിക്കുന്നത്, ഭക്ഷണം കഴിക്കാതെ ഒഴിവാക്കുന്നത്. രാത്രിയില്‍ ഏറെ വൈകി ഭക്ഷണം കഴിക്കുന്നതും കഴിച്ച ഉടന്‍ കിടന്നുറങ്ങുന്നതും അസിഡിറ്റിക്ക് കാരണമാകുന്നു. കൂടാതെ ചായ, കാപ്പി, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, സോഫ്റ്റ്ഡ്രിങ്ക്‌സ്, എരിവ്, പുളി, ഉപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡ്, കൊഴുപ്പ് അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അസഡിറ്റിക്ക് കാരണമാകും
പരിഹാരമാര്‍ഗങ്ങള്‍
പ്രോബയോട്ടിക് ബാക്ടീരിയകള്‍ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളായ മോര്,തൈര് എന്നിവ കഴിക്കുന്നത് അസഡിറ്റിയില്‍ നിന്ന് രക്ഷ നല്‍കും
പഴം കഴിക്കുന്നത് ഒരു പരിധിവരെ അസിഡറ്റിയില്‍ നിന്ന് മോചനം തരും.
വെള്ളരിക്ക,ഫ്രഷ് ലൈം,തണ്ണിമത്തന്‍ ജ്യൂസ് എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
കരിക്കില്‍ വെള്ളം പതിവാക്കുന്നതും രക്ഷയാണ്.
ഭക്ഷണ ശേഷം അല്‍പം ജീരകവെള്ളമോ വെറും ചൂടുവെള്ളമോ അസിറ്റിറ്റി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
ശുദ്ധമായ വെള്ളം കുടിക്കാന്‍ ശ്രമിക്കുന്നത് അസിഡിറ്റിക്ക് മാത്രമല്ല എല്ലാ അസുഖങ്ങളെയും പ്രതിരോധിക്കാന്‍ സഹായിക്കുന്നു.