കോവിഡ്: ഇന്ത്യൻ വകഭേദം പടരുന്നത് 40 ശതമാനം വേഗത്തിൽ

ഇന്ത്യയിൽ കണ്ടെത്തിയ കോവിഡ് വകഭേദം ഡെൽറ്റ, ആൽഫ വകഭേദത്തെക്കാൾ 40 ശതമാനം വേഗത്തിൽ പടരുന്നതായി ബ്രിട്ടൻ. ഗവേഷകരുടെ ഏറ്റവുംപുതിയ കണ്ടെത്തലുകൾ ഇക്കാര്യം തെളിയിക്കുന്നതായി ബ്രിട്ടീഷ് ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്ക് വ്യക്തമാക്കി. എന്നാൽ, രണ്ടു ഡോസ് വാക്സിൻ എടുക്കുന്നതിലൂടെ രണ്ടു വകഭേദങ്ങളെയും ചെറുക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടുഡോസ് വാക്സിൻ സ്വീകരിക്കുന്നത് ആൽഫ, ഡെൽറ്റ വകഭേദങ്ങളെ തടയാൻ ഫലപ്രദമാണെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ പഠനം നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.

അതേ സമയം കോവിഡിനെ ലോകത്തുനിന്നു തുടച്ചു നീക്കുന്നത് ഇപ്പോഴത്തെ ലക്ഷ്യമല്ലെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) വ്യക്തമാക്കി. ജനങ്ങൾ രോഗത്തിനൊപ്പം ജീവിക്കാൻ പഠിക്കേണ്ടതുണ്ട്. വൈറസ് ഉടനെയൊന്നും നശിക്കില്ലെന്നും വകഭേദങ്ങൾ ഉണ്ടാകുന്നത് തുടരുമെന്നും പ്രത്യേക സ്ഥാനപതി ഡോ. ഡേവിഡ് നബാരോ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *